സ്വർണ കടത്തു കേസ് വീണ്ടും സഭയിൽ ; സബ്മിഷന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

കോൺസുലേറ്റുകളും നയതന്ത്ര കാര്യാലയങ്ങളും കേന്ദ്ര പട്ടികയിൽ ഉള്ളതാണ്

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 05:59 PM IST
  • പ്രതിപക്ഷ നേതാവിന്റെ സബമിഷന് അനുമതി നിഷേധിച്ചു
  • സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടാത്ത വിഷയമാണ്
  • വിഷയത്തിൽ മറുപടി പറയാൻ സർക്കാരിന് ഭയം
സ്വർണ കടത്തു കേസ് വീണ്ടും സഭയിൽ ; സബ്മിഷന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്വർണ കടത്തു കേസ് സിബിഐ അന്വഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ സബമിഷന് അനുമതി നിഷേധിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നിയമമന്ത്രി പി രാജീവിന്റെ ക്രമ പ്രശ്നത്തിൽ ആണ് സ്‌പീക്കറുടെ തീരുമാനം. വിഷയത്തിൽ മറുപടി പറയാൻ സർക്കാരിന് ഭയം ആണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തു സിബിഐ അന്വഷിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ സബമിഷൻ സഭയുടെ പരിഗണന യിൽ വന്നപ്പോൾ തന്നെ നിയമമന്ത്രി ക്രമ പ്രശ്നം ഉന്നയിച്ചു. കോൺസുലേറ്റുകളും നയതന്ത്ര കാര്യാലയങ്ങളും കേന്ദ്ര പട്ടികയിൽ ഉള്ളതാണ്. പ്രോട്ടോകോൾ ലംഘനം വിദേശകാര്യ വകുപ്പുമായി ബന്ധമുള്ളതാണ് എന്നും നോട്ടീസ് പ്രത്യക്ഷത്തിൽ തന്നെ ചട്ടലംഘനം ആണെന്നും പി രാജീവ്‌ ചൂണ്ടിക്കാട്ടി. 

സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയം ആണെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകിയെങ്കിലും നോട്ടീസിനു സങ്കേതിക പ്രശ്നം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. സ്വർണ കടത്തിൽ നിലവിലെ ആരോപണങ്ങൾക്ക് മറുപടി പറയാൻ സംസ്ഥാന സർക്കാരിന് ഭയം ആണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.  പ്രതിപക്ഷ വിമർശനത്തിൽ ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. സബമിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News