തിരുവനന്തപുരം: സോളാർ കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത എസ്. നായരിൽ നിന്നും മൊഴിയെടുത്തു. എസ്പി രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന.
പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനു ശേഷമാണ് കേസിലെ പ്രധാന സാക്ഷിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിലനില്‍ക്കില്ലെന്ന് അഭിപ്രായമാണ് അന്വേഷണസംഘത്തിനുള്ളത്.
മൊഴിയെടുക്കാന്‍ അന്വേഷണസംഘ തലവൻ രാജേഷ് ധിവാനോ, അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ്പോ ഉണ്ടായിരുന്നില്ല. മൊഴിയെടുക്കാൻ വീണ്ടും ഹാജരാകാൻ സരിതയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.