വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള

നിയമപരമായ ഉപദേശം തേടിയ എല്ലാവര്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

Last Updated : Nov 5, 2018, 02:42 PM IST
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല നട അടയ്ക്കാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചാണെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. തന്ത്രിയടക്കം പലരും വിളിച്ചിരുന്നു. നിയമപരമായ ഉപദേശം തേടിയ എല്ലാവര്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോടതിയലക്ഷ്യ കേസ് ഉള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലയെന്നും. തനിക്കെതിരായ കോടതിയലക്ഷ്യ കേസിന് പിന്നില്‍ സിപിഐഎമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ടാണ് കേസ് നല്‍കിയതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. തന്ത്രിയും താനും കോടതിയലക്ഷ്യ കേസിലെ പ്രതികളാണ്. കൂട്ടുപ്രതികള്‍ തമ്മില്‍ സംസാരിക്കേണ്ടി വരും. നടയടക്കാന്‍ തീരുമാനിച്ചത് തന്‍റെ നിര്‍ദേശപ്രകാരമാണെന്ന് വ്യാഖ്യാനിക്കേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സ്ത്രീകള്‍ സന്നിധാനത്തിനടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്‍റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടിയെന്നും യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ള വിശദീകരമവുമായി എത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖയായിരുന്നു പുറത്തായത്.

നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.

Trending News