Sreejith Ravi Arrest: കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ

Sreejith Ravi Arrest: പോക്സോ വകുപ്പ് ചുമത്തി രണ്ട് ദിവസം മുൻപ് രജിസ്റ്റർ ചെ്യത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 08:30 AM IST
  • തൃശൂർ എസ്എൻ പാർക്കിന് സമീപം രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
  • പാർക്കിന് സമീപത്ത് വച്ച് പതിനൊന്നും അ‍ഞ്ചും വയസുള്ള കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോകുകയായിരുന്നു
  • കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു
  • പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല
Sreejith Ravi Arrest: കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ

തൃശൂർ: നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ. കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ തൃശൂർ വെസ്റ്റ് പോലീസാണ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തി രണ്ട് ദിവസം മുൻപ് രജിസ്റ്റർ ചെ്യത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

തൃശൂർ എസ്എൻ പാർക്കിന് സമീപം രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാർക്കിന് സമീപത്ത് വച്ച് പതിനൊന്നും അ‍ഞ്ചും വയസുള്ള കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോകുകയായിരുന്നു. കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി.

ALSO READ: Vijay Babu : വിജയ് ബാബു കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ല, ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി

കാറിനെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് നിർണായകമായത്. പിന്നീട് കുട്ടികൾ പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കും. സമാനമായ കേസിൽ ഏതാനും വർഷം മുൻപ് പാലക്കാട് വച്ചും ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയുമാണെന്നാണ് ശ്രീജിത്ത് അന്ന് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News