SSLC Model Question Paper: എസ്എസ്എൽസി, പ്ലസ് ടു മാതൃകാ ചോദ്യ പേപ്പർ പ്രസിദ്ധീകരിച്ചു

  എസ്എസ്എൽസി,  പ്ലസ് ടു  പരീക്ഷകള്‍ക്ക് മുന്നോടിയായി മാതൃകാ ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 10:46 PM IST
  • എസ്എസ്എൽസി, പ്ലസ് ടു മാതൃകാ ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിച്ചു.
  • ഇത്തവണത്തെ എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷയില്‍ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യവും 30% മാർക്കിനുള്ള ചോദ്യം ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ളതായിരിയ്ക്കും
SSLC Model Question Paper: എസ്എസ്എൽസി, പ്ലസ് ടു  മാതൃകാ ചോദ്യ പേപ്പർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:  എസ്എസ്എൽസി,  പ്ലസ് ടു  പരീക്ഷകള്‍ക്ക് മുന്നോടിയായി മാതൃകാ ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിച്ചു. 

ഇത്തവണത്തെ  എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷയില്‍  ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും  ഉണ്ടാകുക. ബാക്കി 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക്  പുറത്തുനിന്നുള്ളതായിരിയ്ക്കും.  
അതായത് ഇത്തവണ കുട്ടികള്‍ക്ക് എളുപ്പത്തില്‍  A+ നേടുവാന്‍ സാധിക്കില്ല. A ഗ്രേഡും  A+  ഗ്രേഡും  ഗ്രേഡ് ലഭിക്കാൻ പാഠപുസ്തകം മാത്രം പൂർണമായും പഠിച്ചാല്‍ പോരാ, ഫോക്കസ് ഏരിയക്ക് പുറത്തേയ്ക്കും  പഠനം വ്യാപിപ്പിക്കണം.  

Also Read: SSLC Exam 2022: എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധപ്പെടുത്തി

എസ് സി ഇആർടി (State Council of Educational Research and Training  - SCERT) നിശ്ചയിച്ച ഫോക്കസ് ഏരിയ  പ്രകാരമാണ് വിദ്യാഭ്യാസവകുപ്പ് മാതൃകാ ചോദ്യ പേപ്പര്‍  പ്രസിദ്ധീകരിച്ചത്. 

അതേസമയം, ഈ വര്‍ഷവും പൂർണ്ണമായും അധ്യയന ദിവസം ലഭിക്കാത്ത സാഹചര്യത്തില്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള  ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളും  രക്ഷിതാക്കളും എതി‍ർപ്പ് പ്രകടിപ്പിച്ചു. 

എന്നാല്‍, സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ  മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ്  ഒന്ന് മുതൽ  ഒൻപത് വരെയുള്ള ക്ലാസുകള്‍ക്ക് ഓഫ്​ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുന്നത് എന്നും മന്ത്രി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News