കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള നവംബർ നാല് മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളത്താണ് കായിക മേള നടക്കുന്നത്. 17 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. കായിക മേളയുടെ ഉദ്ഘാടന വേദിയിൽ നടൻ മമ്മൂട്ടി എത്തും. 24,000 കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകും. തക്കുടു (അണ്ണാറക്കണ്ണൻ) ആണ് മേളയുടെ ഭാഗ്യചിഹ്നം. മത്സരങ്ങൾ രാത്രിയിലും പകലുമായി നടത്തും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉൾപ്പെടുത്തിയാകും സംസ്ഥാന സ്കൂൾ കായിക മേള സംഘടിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കായികമേള സ്കൂൾ ഒളിംപിക്സ് എന്ന് പേര് മാറ്റാനായി ഒളിംപിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടർന്ന് ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും കൂടുതൽ നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തവണ സ്കൂൾ ഒളിംപിക്സ് എന്ന പേര് ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ തന്നെ ആദ്യമായി ഇൻക്ലൂസീവ് സ്പോർട്സ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ആദ്യ ഘട്ടത്തിൽ 1,600ഓളം കുട്ടികൾ പങ്കെടുക്കുമെന്നും സവിശേഷ പരിഗണന അർഹിക്കുന്ന കൂടുതൽ കുട്ടികളെ അടുത്ത വർഷം മുതൽ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.