State School Youth Festival: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Kerala School Youth Festival: ജനുവരി 4 മുതല്‍ 8 വരെ നീളുന്ന കലോത്സവം 24 വേദികളിലായാണ് അരങ്ങേറുക. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 08:55 PM IST
  • തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
  • വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കി.
  • ഓര്‍മയായ കവി ഒ എന്‍ വി കുറുപ്പിന്റെ പേരാണ് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്ക്.
State School Youth Festival: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം: ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും വ്യക്തമാക്കി.

ജനുവരി 4 മുതല്‍ 8 വരെ നീളുന്ന കലോത്സവം 24 വേദികളിലായി അരങ്ങേറും. ഓര്‍മയായ കവി ഒ എന്‍ വി കുറുപ്പിന്റെ പേരാണ് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്ക്. സാംസ്‌കാരിക- സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങളുടെ പേരിലാണ് ഇതര വേദികള്‍. സമയപരിപാലനത്തില്‍ കൃത്യത ഉറപ്പാക്കിയാകും ഇത്തവണയും കലോത്സവം നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമം, സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 239 ഇനങ്ങളില്‍ മത്സരിക്കുന്നതിന്റെ വിവരങ്ങളും കലോത്സവത്തിന്റെ വേദികളും സമയവും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍ മന്ത്രി പ്രകാശനം ചെയ്തു. ആശ്രാമം മൈതാനത്തിന് സമീപമുള്ള നീലാംബരി ഓഡിറ്റോറിയത്തില്‍ കലാ -സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News