Arrest: വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമം, സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

School student died: കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് ആണ് മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 06:49 PM IST
  • അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വൈദ്യുതിവയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ നിന്നാണ് അഭിജിത്തിന് ഷോക്കേറ്റത്
  • ഉടൻ തന്നെ നാട്ടുകാർ അഭിജിത്തിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Arrest: വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമം, സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: കുഴിനിലം ചെക്ക്ഡാമിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് ആണ് മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വൈദ്യുതിവയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ നിന്നാണ് അഭിജിത്തിന് ഷോക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ അഭിജിത്തിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

അണക്കെട്ടിനോട് ചേർന്നുള്ള വൈദ്യുതിവയറിൽ ഇന്‍സ്റ്റലേഷന്‍ പതിച്ചിരുന്നെങ്കിലും ഇത് പോയതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. സംഭവത്തിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴിനിലം വിമലനഗര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു, കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി എന്നിവർ പിടിയിലായത്.

മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്കല്‍ വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി, വടിക്കഷണം എന്നിവ കണ്ടെടുത്തിട്ടുണ്ട്. കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഭിജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News