അനുമതിയില്ലാതെ വഴിയോര കച്ചവടം; കൊച്ചി നഗരത്തിൽ 18 സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു

ക്വീൻസ് വാക് വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കൽ റോഡ് എന്നിവടങ്ങളിലാണ്  സ്‌ക്വാഡ് പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 02:08 PM IST
  • കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കോർപറേഷൻ പരിധിയിൽ 137 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നു
  • ഇവരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
  • അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികൾ യഥാസമയം പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൊച്ചി കോർപറേഷനും മോണിറ്ററിങ് കമ്മിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി
അനുമതിയില്ലാതെ വഴിയോര കച്ചവടം; കൊച്ചി നഗരത്തിൽ 18 സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു

കൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 18 വഴിയോര കച്ചവട സ്ഥാപനങ്ങൾ കൂടി പോലീസ് അടപ്പിച്ചു. പോലീസ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ക്വീൻസ് വാക് വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കൽ റോഡ് എന്നിവടങ്ങളിലാണ്  സ്‌ക്വാഡ് പരിശോധന നടത്തിയത്. നഗരത്തിൽ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് -2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് സ്ക്വാഡ് രൂപീകരിച്ചത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഹൈക്കോടതിക്ക്  സമർപ്പിച്ച റിപ്പോർട്ടിൽ കോർപറേഷൻ പരിധിയിൽ 137 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികൾ യഥാസമയം പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൊച്ചി കോർപറേഷനും മോണിറ്ററിങ് കമ്മിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി.

നഗര പരിധിയിൽ പ്രവർത്തിക്കുന്ന 22 സ്ഥാപനങ്ങൾ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എട്ട് പേർ വ്യാജ ലൈസൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അനുവദിച്ച സ്ഥലത്തിന് പുറത്തേക്ക് ടർപ്പായ വലിച്ചു കെട്ടിയ നിലയിലാണ് പ്രവർത്തിക്കുന്നത്.  
ലൈസൻസ് സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ച വ്യാപാരികൾ വ്യക്തമായ രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ലാ കളക്ടർക്ക് മുന്നിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News