Covid spread | സംസ്ഥാനത്ത് ഇന്ന് ശക്തമായ നിയന്ത്രണം; അതിർത്തികളിലും കർശന പരിശോധന

സംസ്ഥാന അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 06:08 AM IST
  • ഞായറാഴ്ച പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തനനാനുമതി നൽകിയിട്ടുണ്ട്
  • ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം
  • നേരത്തെ ബുക്ക് ചെയ്തതാണെങ്കിൽ വിനോദ സഞ്ചാരികളുടെ കാറുകൾക്കും ടാക്സി വാഹനങ്ങൾക്കും സഞ്ചരിക്കാം
  • ആശുപത്രി ആവശ്യങ്ങൾക്കും വാക്സിനേഷൻ സ്വീകരിക്കാനും സഞ്ചരിക്കാൻ അനുമതിയുണ്ട്
Covid spread | സംസ്ഥാനത്ത് ഇന്ന് ശക്തമായ നിയന്ത്രണം; അതിർത്തികളിലും കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.

സംസ്ഥാന അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പി എസ് സി നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

എട്ട് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മരുന്ന്, പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് ഈ കടകൾ തുറക്കാനാകുക. ബാറുകളും മദ്യവിൽപ്പന ശാലകളും അടച്ചിടും. കള്ളുഷാപ്പുകൾ തുറക്കും.

ഞായറാഴ്ച പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തനനാനുമതി നൽകിയിട്ടുണ്ട്. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം. നേരത്തെ ബുക്ക് ചെയ്തതാണെങ്കിൽ വിനോദ സഞ്ചാരികളുടെ കാറുകൾക്കും ടാക്സി വാഹനങ്ങൾക്കും സഞ്ചരിക്കാം. സ്റ്റേ വൗച്ചർ ഉണ്ടെങ്കിൽ റിസോർട്ടുകളിലും ഹോട്ടലുകളിലും പോകാം. ആശുപത്രി ആവശ്യങ്ങൾക്കും വാക്സിനേഷൻ സ്വീകരിക്കാനും സഞ്ചരിക്കാൻ അനുമതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News