തിരുവനന്തപുരത്ത് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Drown Death അക്ഷയ് കൂട്ടുകാരും ജന്മദിന ആഘോഷത്തിനായി  ഇന്ന്  ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 12:19 AM IST
  • ജന്മദിന ആഘോഷത്തിനായി ഇന്ന് ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നിരുന്നു.
  • തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി.
  • കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി വിദ്യാർഥി മുങ്ങി മരുച്ചു. അരുവിത്ത കളത്തറ സ്വദേശി 19കാരനായ എ എസ് അക്ഷയാണ് മരിച്ചത്. കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയായ അജിതകുമാരിയുടെ ഏകമകൻ മരിച്ച അക്ഷയ്. വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘം ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനായി  ഇന്ന്  ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നിരുന്നു. 

തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു. 

ALSO READ : Kerala Rain Alert: സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, ഒപ്പം ശക്തമായ കാറ്റും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ സ്ഥലത്തെത്തി ആറര മണിയോടെ മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജിലേയ്ക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News