ലക്കിടി: വയനാട് ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന സഫ്വാൻ (21) ആണ് മരിച്ചത്.
അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ജുമാ നമസ്കാരം കഴിഞ്ഞ് ബൈക്കില്‍ കോളജിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
ലക്കിടി ഒാറിയന്റ് ആർട്സ് കോളജ് വിദ്യർഥിയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുമാണ് സഫ്വാൻ. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീൻ (21) ന് ഗുരുതര പരിക്കേറ്റു.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ സഫ്വാൻ മരിച്ചു. നൂറുദ്ദീന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.