കോട്ടയം: സ്കൂൾ വളപ്പിൽ ആസിഡ് കുപ്പികൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. സമീപത്തെ പുരയിടത്തിൽ നിന്നും സ്കൂൾ വളപ്പിലേക്ക് ഇട്ട ആസിഡ് കുപ്പികളാണ് പൊട്ടിയത്. കോട്ടയം ചാലുകുന്നിലെ പ്ലെ സ്കൂൾ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്കൂളിൻ്റെ അടുത്തുള്ള പുരയിടത്തിലാണ് ആസിഡ് കുപ്പി പൊട്ടിത്തെറിച്ചത്. ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികെള സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ചൂട് കൂടിയതോടെ സ്കൂൾ വളപ്പിൽ നിന്ന് ആസിഡ് കുപ്പികൾ പൊട്ടി പുക ഉയരുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികളിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 8 കുട്ടികൾക്കാണ് ശ്വാസം മുട്ടലും തളർച്ചയും അനുഭവപ്പെട്ടത്.
സമീപത്തെ പുരയിടം വ്യത്തിയാക്കിയപ്പോൾ ആസിഡ് കുപ്പി സ്കൂൾ വളപ്പിലേക്ക് തള്ളിയെന്നാണ് സ്കൂൾ അധികൃതർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടു.. സംഭത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.