Sunstroke : സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യത; തൊഴിൽ സമയം മാറ്റാൻ നിർദേശം നൽകിയേക്കും

താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.  തീരദേശ പ്രദേശങ്ങളിലും പാലക്കാടും, പുനലൂരിലും ഉഷ്ണ താപത്തിന് സാധ്യത

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 12:23 PM IST
  • സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഇനിയും ഉയരുകയാണെങ്കിൽ തൊഴിൽ സമയം മാറ്റാൻ നിർദേശം നൽകുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
  • താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
  • തീരദേശ പ്രദേശങ്ങളിലും പാലക്കാടും, പുനലൂരിലും ഉഷ്ണ താപത്തിന് സാധ്യത
Sunstroke : സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യത; തൊഴിൽ സമയം മാറ്റാൻ നിർദേശം നൽകിയേക്കും

സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഇനിയും ഉയരുകയാണെങ്കിൽ തൊഴിൽ  സമയം മാറ്റാൻ നിർദേശം നൽകുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിരദേശ പ്രദേശങ്ങളിലും പാലക്കാടും, പുനലൂരിലും ഉഷ്ണ താപത്തിന് സാധ്യത

താപനില ഉയരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

നേർത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ  ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആകരിക്കുകയും ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. മാത്രമല്ല ഇറക്കിയ വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ALSO READ: Medical negligence: ഇടതുകാലിന് പകരം വലതുകാലിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ഡോക്ടർ- വീഡിയോ പുറത്ത്

നിർജ്ജലീകരണം തടയുക

ചൂട് കാലത്ത് വിയർക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. അത്പോലെ കാപ്പിയും ചായയും ഒഴിവാക്കുന്നത് ഉത്തമമാണ്.

ധാരാളം പഴവും പച്ചക്കറികളും കഴിക്കുക

എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ഉച്ചസമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

ചൂട് ഉച്ചസ്ഥയിയിൽ ആയിരിക്കുന്ന സമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കുക.

ശ്രദ്ധിക്കേണ്ട  മറ്റ് കാര്യങ്ങൾ 

 കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും (Pregnant), ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.

 

അളവ് വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News