Suresh Gopi: 'മുഖ്യമന്ത്രിയോട് സംസാരിക്കാനുണ്ട്'; വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Suresh Gopi visits DR.Nandana's house: മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചെന്ന് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 05:17 PM IST
  • മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കാര്യങ്ങള്‍ അറിയിക്കുമെന്നും സുരേഷ് ​ഗോപി.
  • പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി.
  • കൃത്യം നടത്തി നാല് ദിവസത്തിന് ശേഷമാണ് സന്ദീപ് സാധാരണ നിലയിൽ എത്തിയത്.
Suresh Gopi: 'മുഖ്യമന്ത്രിയോട് സംസാരിക്കാനുണ്ട്'; വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കാര്യങ്ങള്‍ അറിയിക്കുമെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ ഞാന്‍ ഒന്ന് കാണണമെന്നാണ് അവര്‍ അത്യാവശ്യമായി പറയുന്നത്. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്നാണ് അവര്‍ പറയുന്നത്. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല. സുരേഷ് ​ഗോപി വ്യക്തമാക്കി. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണെന്നും സമൂഹം ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ട അദ്ദേഹം കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ALSO READ: ബധിരനെന്ന പേരിൽ ചിട്ടി സ്ഥാപനത്തിൽ കയറി; 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ

അതേസമയം, വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി പരിശോധിച്ചാണ് സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ലക്ഷ്യം വെച്ചത് എന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. 

കൃത്യം നടത്തി നാല് ദിവസത്തിന് ശേഷമാണ് സന്ദീപ് സാധാരണ നിലയിൽ എത്തിയത്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങളോ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമോ ഇല്ലെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. ലഹരിയുടെ ഉപയോഗം കൊണ്ടാവാം സന്ദീപ് വിഭ്രാന്തി കാണിച്ചതെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍. 

ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങൾ വിശദീകരിച്ചു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന തോന്നലിലാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തിയപ്പോൾ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ആദ്യം ഒളിച്ചിരുന്നു. പിന്നീട് പോലീസ് പോയതിന് ശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു.

ആശുപത്രിയിലെ പരിശോധിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്നവരുടെ സംസാരം സന്ദീപിന് ഇഷ്ടപ്പെട്ടില്ല. നാട്ടുകാരെ പോലെ തന്നെ ആശുപത്രിയിലുള്ളവരും തന്നെ ഉപദ്രവിക്കുമെന്ന് തോന്നിയതോടെയാണ് സന്ദീപ് അക്രമാസക്തനായത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവെച്ചിരുന്നില്ലെന്നുമാണ് സന്ദീപ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സന്ദീപ് സമ്മതിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News