Edavela Babu: ലൈം​ഗികാതിക്രമ പരാതി; ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ

അമ്മയിലെ അം​ഗത്വത്തിന് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു കേസെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 02:59 PM IST
  • ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ
  • എതിർകക്ഷിയായ ജൂനിയർ ആർട്ടിസ്റ്റിന് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു
  • അമ്മയിലെ അം​ഗത്വത്തിന് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടന്നായിരുന്നു പരാതി
Edavela Babu: ലൈം​ഗികാതിക്രമ പരാതി; ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ

ലൈം​ഗികാതിക്രമ പരാതിയിൽ അമ്മ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നവംബർ 18ന് കേസ് വീണ്ടും പരി​ഗണിക്കുന്നത് വരെ സ്റ്റേ തുടരുമെന്ന് ജസ്റ്റിസ് എ. ബദറുദീൻ അറിയിച്ചു.

എതിർകക്ഷിയായ ജൂനിയർ ആർട്ടിസ്റ്റിന് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Read Also: 'പ്രതികരണം അഴിമതിക്കെതിരായ സന്ദേശം, അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നു'; വാദങ്ങൾ നിരത്തി പിപി ദിവ്യ

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയായിരുന്നു ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്. അമ്മയിലെ അം​ഗത്വത്തിന് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. അമ്മയിലെ അം​ഗത്വത്തിന് രണ്ട് ലക്ഷം രൂപയാണ് ഫീസ്. എന്നാൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാൽ രണ്ടു ലക്ഷം രൂപ വേണ്ട, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

താൻ അഡ്ജസ്റ്റ് ചെയ്യാത്തതിനാൽ അവസരങ്ങൾ ഇല്ലാതായെന്നും നടി വെളിപ്പെടുത്തി. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് എന്നിവർക്കെതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നാണ് സുധീഷിനെതിരെയുള്ള പരാതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News