തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 10 ലക്ഷം രൂപയാണ് മന്ത്രിസഭാ യോഗത്തിൽ ധനസഹായം പ്രഖ്യാപിച്ചത്. ജോയിയുടെ അമ്മയ്ക്കാണ് ധനസഹായം നൽകുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നൽകാൻ തീരുമാനമായത്.
ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനത്തിനുള്ള തുക അനുവദിച്ചിരിക്കുന്നത്. ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു. തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയിലാണ് റെയിൽവേയുടെ കരാറുകാരൻ ജോലിക്കായി നിയമിച്ച ജോയ് ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞത്.
ജോയിയെ കണ്ടെത്തുന്നതിനായി രണ്ട് ദിവസം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കി റെയിൽവേയുടെ താല്‍കാലിക തൊഴിലാളിയായ ജോയിയുടെ മൃതദേഹം പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തി. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം.
ALSO READ: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ അതിഥി തൊഴിലാളിയടക്കം മൂന്ന് പേരാണ് തോട്ടിൽ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് ജോയി. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇതിനുള്ള നടപടി ആരംഭിക്കുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്.
അതേസമയം, ആമയഴിഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകൾ. എംഎസ്എഫ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, ബിജെപി കൗൺസിലർമാർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസ് ഉപരോധിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ മേയർ പ്രതിഷേധം നടന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നില്ല. കനത്ത പൊലീസ് സുരക്ഷയാണ് കോർപ്പറേഷൻ പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.യൂത്ത് കോൺഗ്രസും നഗരസഭയിലേക്ക് മാർച്ച് നടത്തി.
ആമയഴിഞ്ചാൻ തോട്ടിലെ അപകടത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.