കേരളാ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവിൽ വരും

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം

Written by - Zee Malayalam News Desk | Last Updated : May 17, 2022, 06:07 PM IST
  • 26 എക്സിക്യൂട്ടീവ് തസ്തികകളും എഴ് മിനിസ്റ്റീരീയല്‍ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്
  • രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം
കേരളാ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവിൽ വരും

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പോലീസില്‍ പ്രത്യേകം രൂപം നല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.വ
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ്  ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ലക്ഷ്യം. മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുന്‍പരിചയവുമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. 226 എക്സിക്യൂട്ടീവ് തസ്തികകളും എഴ് മിനിസ്റ്റീരീയല്‍ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ  ഉദ്ഘാടനവും ബുധനാഴ്ച(മേയ് 18)  ഇതോടൊപ്പം നടക്കും. 2018 ലാണ് സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് വേണ്ടി ആസ്ഥാനമന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 8.41 കോടി രൂപ മുടക്കി 38,120 ചതുരശ്ര അടിയില്‍ നാലു നിലകളിലായാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 45 ഓളം മുറികള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ വിപുലമായ സംവിധാനങ്ങള്‍ ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

Also read: Delhi Police Recruitment 2022: ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണി

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടവും ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുളള  പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍റെ രൂപകല്പന. മൂന്നു നിലകളിലായി  3700 ല്‍ പരം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം വെള്ളം കയറാത്തവിധത്തില്‍ തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍, വെള്ളരിക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങള്‍, നവീകരിച്ച കാസര്‍ഗോഡ് ജില്ലാ പോലീസ് ഓഫീസ് എന്നിവയും ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ, കേരള പോലീസ് അക്കാദമിയിലെ പോലീസ് റിസര്‍ച്ച് സെന്‍റര്‍, പി.റ്റി നേഴ്സറി എന്നിവയും ബുധനാഴ്ച നിലവില്‍ വരും.

Also read: Federal Bank FD Rate : ഫെഡറൽ ബാങ്ക് നിക്ഷേപകർക്ക് സന്തോഷ വാർത്ത; എഫ് ഡി പലിശ നിരക്ക് ഉയർത്തി ബാങ്ക്

പോലീസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പോലീസ് റിസര്‍ച്ച് സെന്‍റര്‍  എന്ന ഗവേഷണ കേന്ദ്രം നിലവില്‍വരുന്നത്.  രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. സാധാരണയുള്ള കായികപരിശീലനത്തിന് പകരം ആധുനികസംവിധാനങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം ലഭ്യമാക്കുകയാണ് പോലീസ് അക്കാദമിയില്‍ പുതുതായി ആരംഭിച്ച ഫിസിക്കല്‍ ട്രെയിനിങ് നഴ്സറിയുടെ ഉദ്ദേശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News