കണ്ണൂർ: നെറ്റ് വർക്ക് ലഭിക്കൻ മൊബൈൽ ഫോണുമായി (Mobile Range ) ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.
ALSO READ: Mobile Range ലഭിക്കാന്‍ മരത്തിൽ കയറിയ കുട്ടി വീണ സംഭവം, ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി
വിദ്യാർഥിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി വിവരങ്ങൾ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരിൽ വിളിക്കാം എന്ന് മന്ത്രി വിദ്യാർത്ഥിയുടെ പിതാവ് ബാബുവിനെ അറിയിച്ചു.
കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണിൽ വിളിച്ചു. കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.
കണ്ണൂർ ജില്ലാ കളക്ടറുമായും മന്ത്രി ഫോണിൽ സംസാരിച്ചു. മൊബൈൽ റേഞ്ച് ഇല്ലാത്ത ഇടങ്ങളിൽ റേഞ്ച് എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് കളക്ടർ മന്ത്രിയെ അറിയിച്ചു. കണ്ണൂർ ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്വർക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതിൽ 71 ഇടങ്ങളിൽ പ്രശ്നം പരിഹരിച്ചതായി കളക്ടർ മന്ത്രിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...