ഇന്ത്യ വിഭജനത്തിന്റെ അകം പൊരുൾ മലയാളത്തിൽ

'പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം' എന്ന പുസ്തകത്തിന്റെ മലയാളപുനരാഖ്യാനം നടത്തിയത് കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയായ ജഗത് ജയപ്രകാശാണ്.   

Last Updated : Nov 11, 2020, 08:52 PM IST
  • IT ജമ്മുവിൽ ജോലി ചെയ്യുന്ന വിവർത്തകൻ തന്റെ ജോലിത്തിരക്കിനിടയിൽ സമയം കണ്ടെത്തിയാണ് നീണ്ട ഒരു വർഷം കൊണ്ട് വിവർത്തനം പൂർത്തിയാക്കിയത്.
  • ഇരുനൂറ്റി എഴുപതഞ്ചോളം പേജുകളുള്ള പുസ്തകത്തിൻ്റെ മുഖവില 330 രൂപയാണ്. ഇപ്പോൾ പ്രീ പബ്ലിക്കേഷൻ പദ്ധതിയിൽ കൂടി 250 രൂപയ്ക്ക് പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യ വിഭജനത്തിന്റെ അകം പൊരുൾ മലയാളത്തിൽ

കോഴിക്കോട്: ഭാരതത്തിന്റെ ഭരണഘടനാ ശിൽപിയായ ബാബാ സാഹിബ്‌ അംബേദ്കറിന്റെ വിഖ്യാത പുസ്തകം 'Pakistan or the partition of India' യുടെ മലയാള പരിഭാഷ കോഴിക്കോട് ആസ്ഥാനമായ വേദ ബുക്സിലൂടെ ഉടൻ പ്രസിദ്ധീകരിക്കുന്നു.

'പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം' എന്ന പുസ്തകത്തിന്റെ മലയാളപുനരാഖ്യാനം നടത്തിയത് കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയായ ജഗത് ജയപ്രകാശാണ്.  IIT ജമ്മുവിൽ (IIT Jammu) ജോലി ചെയ്യുന്ന വിവർത്തകൻ തന്റെ ജോലിത്തിരക്കിനിടയിൽ സമയം കണ്ടെത്തിയാണ് നീണ്ട ഒരു വർഷം കൊണ്ട് വിവർത്തനം പൂർത്തിയാക്കിയത്.

Also read: സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 29; ആകെ മരണം 1771

ഇരുനൂറ്റി എഴുപതഞ്ചോളം പേജുകളുള്ള പുസ്തകത്തിൻ്റെ മുഖവില 330 രൂപയാണ്. ഇപ്പോൾ പ്രീ പബ്ലിക്കേഷൻ പദ്ധതിയിൽ കൂടി 250 രൂപയ്ക്ക് പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്. കോപ്പികൾക്ക് 9539009979 എന്ന നമ്പരിൽ ബന്ധപ്പെടുക.

ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രസിദ്ധീകരണ രംഗത്ത്‌ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വേദ ബുക്സ് (Veda Books) കോഴിക്കോടിനെ നയിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ ഷാബു പ്രസാദാണ്.

Also Read: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News