പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ ഹരിത കർമ്മ സേനാംഗത്തിന് പട്ടിയെ അഴിച്ചുവിട്ട് പഠിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തൃശൂർ ചാഴൂർ സ്വദേശി പണ്ടാരിക്കൽ വീട്ടിൽ പ്രജിതയക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജന്മനാ കാഴ്ചക്കുറവ് ഉള്ള വ്യക്തികൂടിയാണ് പ്രജിത. പട്ടിയെ അയച്ചു വിട്ട് മനപ്പൂർവ്വം ആക്രമിക്കാൻ ശ്രമിച്ചതായിരുന്നു എന്നപേരിൽ പ്രദേശവാസിയായി യുവതിക്കെതിരെ പ്രജിത പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം ചാഴൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗമായ മറ്റൊരു സ്ത്രീയോടൊപ്പം ആണ് പ്രജിത എസ് എൻ റോഡിലുള്ള വടക്കുവശത്തുള്ള വീടുകളിൽ പ്ലാസ്റ്റിക് മാലിന് ശേഖരിക്കാൻ ആയി പോയത് . ഡേവിസ് എന്ന വീട്ടിലെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ALSO READ: ചാലക്കുടിയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
സംഭവത്തെക്കുറിച്ച് പ്രജിത വിശദീകരിച്ചത് ഇങ്ങനെ. വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഡേവിസിന്റെ മകൾ ആയിരുന്നു. പ്ലാസ്റ്റിക് ഉണ്ടോ എന്ന് ചോദിച്ചതും വാതിൽ മുഴുവൻ തുറന്ന് അകത്തുണ്ടായിരുന്ന പട്ടിയെ പുറത്തേക്ക് വിടുകയും പട്ടി ഉറച്ച ഓടിയെത്തിയപ്പോൾ പിടിച്ചു മാറ്റും എന്ന് കരുതി എന്നാൽ അത് ചെയ്തില്ല. ഓടി രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടയിൽ പട്ടി പ്രജിതയുടെ കഴുത്തിലേക്ക് ചാടി കയറി.
ഇതോടെ അവർ പുറകിലേക്ക് മറഞ്ഞുവീണു പട്ടിയെ പിടിച്ച് മാറ്റാനായിട്ട് പറഞ്ഞപ്പോൾ തന്റെ നായ പട്ടി എന്ന് വിളിച്ചെന്നും പറഞ്ഞു യുവതി പ്രജിതയെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് മറ്റു ഹരിത കർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും കൂടിയാണ് പ്രജിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.