തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്.
അഭൂഹങ്ങള്‍ക്കൊടുവില്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്തിയിരിയ്ക്കുകയാണ്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയത്.
മുന്‍പ് ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് 12 കോടി ലഭിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ തിരുവോണം ബമ്പർ (Onam Bumper 2021) അടിച്ചത് സംസ്ഥാന സര്‍ക്കാരിനാണ്. അതായത് , 126 കോടി രൂപയുടെ വരുമാനമാണ് ഈ വർഷത്തെ തിരുവോണം ബമ്പറിലൂടെ സംസ്ഥാന സർക്കാരിന് ലഭിച്ചത്. അതീമയം, കഴിഞ്ഞ വർഷം ഇത് 103 കോടി രൂപയായിരുന്നു.
കോവിഡ് മഹാമാരിയ്ക്കിടെ തകര്‍പ്പന്‍ വില്പനയാണ് നടന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് നേരത്തെതന്നെ അറിയിച്ചിരുന്നു. അതായത്, ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്നയത്രയും ടിക്കറ്റ് ഇത്തവണ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്‍റെ പ്രത്യേകത.
54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനമാണ് (28% GST കിഴിച്ച്) സർക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപയാണ് ലാഭമായി സർക്കാരിന് ലഭിച്ചത്.
കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്‍റെ 44.10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടിപ്പിഴവ് കാരണം 20 ടിക്കറ്റുകൾ വിറ്റില്ല. ടിക്കറ്റ് വിൽപനയിലൂടെ 103 കോടി രൂപ മൊത്തം വരുമാനം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇതിൽ 23 കോടി രൂപയാണ് സർക്കാരിനു ലാഭമായി കിട്ടിയത്.
Also Read: Onam Bumper: തിരുവോണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ അറിയാം
അതേസമയം, ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മീമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍. ബാക്കി തുകയുടെ 30% ആയ 3.24 കോടി രൂപയാണ് ആദായ നികുതിയായി ഈടാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...