Human Rights Commision: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Human Rights Commision Kerala: മൂന്ന് സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രങ്ങളിലായി 164 പേരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 10:09 PM IST
  • ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു
  • പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
  • ഏപ്രിൽ പത്തിന് കേസ് പരിഗണിക്കും
Human Rights Commision: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ  ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മനോദൗർബല്യം പൂർണ്ണമായി മാറിയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും വീട്ടുകാർ കൂട്ടികൊണ്ടുപോകാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന ആളുകളെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മൂന്ന് സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രങ്ങളിലായി 164 പേരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.

ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഏപ്രിൽ പത്തിന് കേസ് പരിഗണിക്കും. പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 പേരും തൃശ്ശൂരിൽ 25 പേരുമാണ് ബന്ധുക്കൾക്കായി കാത്തിരിക്കുന്നത്.

ഇരുപത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ് എല്ലാവരും.  ചികിത്സക്കെത്തുമ്പോൾ ബന്ധുക്കൾ നൽകുന്ന ഫോൺനമ്പർ പിന്നീട് മാറ്റുന്നതും തെറ്റായ മേൽവിലാസം നൽകുന്നതും രോഗം ഭേദമാകുന്നവരെ ബന്ധുക്കളെ ഏൽപ്പിക്കാൻ  തടസ്സമാകാറുണ്ട്. അടുത്ത കാലത്ത് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യ കേന്ദം സന്ദർശിച്ച് ആശുപത്രിയിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.  ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News