കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട എഴുവയസ്സുകാരിയുടെ കുടുംബത്തെ നാടുകടത്തി; നടപ്പാക്കിയത് 'ആള്‍ക്കൂട്ട നീതി'

അഞ്ചല്‍ എരൂരില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എഴുവയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും ഉള്‍പ്പടെയുള്ളവരെയാണ് നാട്ടുകാര്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടത്.

Last Updated : Oct 2, 2017, 12:19 PM IST
കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട എഴുവയസ്സുകാരിയുടെ കുടുംബത്തെ നാടുകടത്തി; നടപ്പാക്കിയത് 'ആള്‍ക്കൂട്ട നീതി'

കൊല്ലം: അഞ്ചല്‍ എരൂരില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എഴുവയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും ഉള്‍പ്പടെയുള്ളവരെയാണ് നാട്ടുകാര്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടത്.

കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. മൃതദേഹം വീടിന് സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ പത്ത് കിലോമീറ്ററോളം ദൂരെയുള്ള അച്ഛന്‍റെ വീട്ടിലാണ് സംസ്‌കരിച്ചത്. 

ദുര്‍നടത്തക്കാരാണ് ഇവര്‍ എന്നാരോപിച്ചാണ് ഒരു കുടുംബത്തെ ഒന്നാകെ നാടുകടത്തിയത്. നാട്ടില്‍ എത്തിയാല്‍ തങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. 

പൊലീസ് നോക്കി നില്‍ക്കെയാണ് നാട്ടുകാര്‍ ഇവരെ ആക്രമിച്ചതെന്നും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. നിലവില്‍ ഇവരുടെ ആറംഗകുടുംബം ഒളിവുജീവിതത്തിലാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണ്.

അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് നാട്ടില്‍ നിലനിന്നിരുന്നത്. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജേഷിന്‍റെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.

കുട്ടിയുടെ മരണശേഷം വീട്ടുകാരുടെ ചില പ്രതികരണങ്ങള്‍ നാട്ടുകാരെ പ്രകോപിപ്പിച്ചെതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Trending News