Law College SFI KSU Clash : എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ; ലോ കോളജിൽ കണ്ടത് കേരളത്തിന്റെ നവോത്ഥാന മൂല്യമെന്ന് മന്ത്രി വി മുരളീധരൻ

സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 07:50 PM IST
  • ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനം ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംഎൽഎ ഇന്ന് മാർച്ച് 16ന് പാർലമെന്റിനെ അറിയിച്ചു.
  • അതേമയം സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി.
Law College SFI KSU Clash : എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ; ലോ കോളജിൽ കണ്ടത് കേരളത്തിന്റെ നവോത്ഥാന മൂല്യമെന്ന് മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : പോലീസുകാർ നോക്കിനിൽക്കെ വനിതാ നേതാവ് ഉൾപ്പെടെയുള്ള കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ബിജെപി നേതാക്കൾ. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനം ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ഇന്ന് മാർച്ച് 16ന് പാർലമെന്റിനെ അറിയിച്ചു. അതേമയം സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി. 

"തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ ഗുണ്ടകൾ നടത്തിയ ഹീനമായ കുറ്റകൃത്യത്തിലേക്ക് ഞാൻ എല്ലാവരുടെയും ശ്രദ്ധ ക്ഷെണിക്കുകയാണ്. കെ എസ് യുവിന്റെ യുണിറ്റ് പ്രസിഡന്റ സഫ്ന എന്ന് പെൺകുട്ടിയെയും മറ്റ് സഹപാഠികളെയും എസ്എഫ്ഐ ഗുണ്ടകൾ അതിക്രൂരമായി ആക്രമിച്ചു. ഒരു തീവ്രവാദി സംഘടന എന്ന പോലെ എസ്എഫ്ഐ നിരോധിക്കണം. ഒരു ദിവസം ഈ സംഘടന നടത്തുന്ന കുറ്റകൃത്യങ്ങൾ ഓർത്തെടുക്കാൻ പോലും സാധിക്കാത്തതാണ്. ഇടത് ആശയത്തോട് എതിർപ്പുള്ളവരെ സർക്കാരിന്റെ ഒത്താശയോടെ കായികമായി കൈകാര്യം ചെയ്യുകയാണ് ഈ പ്രസ്ഥാനം. കേന്ദ്ര സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം" ഹൈബി ഈഡൻ പാർലമെന്റിൽ പറഞ്ഞു. 

"കെ.എസ്.യു പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളോട് വിയോജിപ്പുണ്ട്. പക്ഷേ ഒരു പെൺകുട്ടിയെ കുറേ ആണുങ്ങൾ ചേർന്ന് ഇങ്ങനെ മർദിക്കുന്നത് അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ദൃശ്യങ്ങളാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പുറത്തുവരുന്നത്. എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും 'നവോത്ഥാന മൂല്യങ്ങളാണ് 'വനിതാനേതാവിനെ ആക്രമിച്ചതിലൂടെ കേരളം കണ്ടത്" കേന്ദ്ര മന്ത്രി കെ എസ് യു പ്രവർത്തകരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതെപോലെ നടന്നിരുന്നെങ്കിൽ കേരളത്തിൽ ബുദ്ധിജീവികൾ സൃഷ്ടിക്കുന്ന കോലാഹലം എന്തായിരിക്കുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

"എതിർ രാഷ്ട്രീയപാർട്ടി പ്രവർത്തകരെ സിപിഎം ഇല്ലായ്മ ചെയ്യുന്നു എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന മഹാ അപരാധമെന്ന് ഇനിയും വി.ഡി സതീശന് അഭിപ്രായമുണ്ടോ? അതോ ഇക്കാര്യത്തിലും സഹകരണാത്മക പ്രതിപക്ഷത്തിന് മൗനമാണോ?" കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് തല്ലിയ എസ് എഫ് ഐക്കാർക്ക് അമ്മയും സഹോദരിയുമുണ്ടോ എന്നാണ് കോൺഗ്രസിന്റെ മാവേലിക്കര എംപി കൊടുക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ ഈ പ്രശ്നത്തിൽ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 

"വടക്കേയിന്ത്യയിലെ ജാതിവെറി പൂണ്ട ഭ്രാന്തൻ ആൾക്കൂട്ടങ്ങളെ നാണിപ്പിക്കും പ്രബുദ്ധ പിണറായിയുടെ ചോരക്കൊതിയൻ എസ് എഫ് ഐ ചെന്നായക്കൂട്ടങ്ങൾ" എന്നാണ് കൊടിക്കുന്നിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കെ.എസ്.യു യൂണിറ്റ്  പ്രസിഡന്റ് സഫ്നയെ യാക്കൂബിനും മർദ്ദനമേറ്റു.  നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമാണ്, ആൺകുട്ടികളാണ് അക്രമണം നടത്തിയതെന്നും സഫ്ന പറഞ്ഞു. ''തന്നെ താഴെയിട്ടും വലിച്ചിഴച്ചു ഒരുപാട് പേർ വന്ന് ഇടിച്ചു " സഫ്ന കൂട്ടിച്ചെർത്തു. കോളേജിനുള്ളിലും തൻറെ വീട്ടിലും വന്ന് അക്രമിച്ചു.

തെരഞ്ഞെടുപ്പിൽ ജയിച്ചതിൻറെ വൈരാഗ്യമാകാം അക്രമത്തിന് പിന്നിൽ. നേരത്തെ കൊടുത്ത പരാതികളിൽ പോലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സഫ്ന പറഞ്ഞു. ആദ്യം കുറച്ച് പേർവന്ന് ഭീഷണിപ്പെടുത്തുകയും പിന്നെ പട്ടിയെ ചവിട്ടും പോലെ നിലത്തിട്ടി ചവിട്ടിയെന്നും അക്രമത്തിൽ പരിക്കേറ്റ ദേവരായണനും പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News