പിതാവിന്റെ പ്രസ്താവനക്ക് ശേഷം റബർ കർഷകർക്ക് മുടങ്ങിയ സബ്സിഡി ലഭിച്ചു; ബിഷപ്പിനെ അവഹേളിക്കാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുന്നു- തൃശ്ശൂർ അതിരൂപത മുഖപത്രം

Thrissur Archdiocese Paper: ആർച്ച്ബിഷപ് പാംപ്ലാനിയുടെ പ്രസ്താവന അനങ്ങാപ്പാറ രാഷ്ട്രീ യത്തിനുള്ള തിരിച്ചടിയായി. പിതാവിന്റെ പ്രസ്താവന വന്ന് ഒരാഴ്ചയാകു മ്പോഴേക്കും മാറ്റങ്ങൾ ഉണ്ടായി

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 11:35 AM IST
  • അവസരം മുതലാക്കാനും പലരും മത്സരിക്കുന്നുണ്ട്
  • എല്ലാവരുടെയും ലക്ഷ്യം വോട്ടുകൾ മറുപക്ഷത്തേക്കൊഴുകാതെ പിടിച്ചു നിറുത്തുക
  • പിതാവ് ഉന്നയിച്ച കർഷകരുടെ പ്രതിസന്ധികൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത് നല്ലതാണ്
പിതാവിന്റെ പ്രസ്താവനക്ക് ശേഷം റബർ കർഷകർക്ക് മുടങ്ങിയ സബ്സിഡി ലഭിച്ചു; ബിഷപ്പിനെ അവഹേളിക്കാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുന്നു- തൃശ്ശൂർ അതിരൂപത മുഖപത്രം

തൃശ്ശൂർ: മാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് തൃശ്ശൂർ അതിരൂപത മുഖപത്രം. ബിജെപിയെ സഹായിക്കാമെന്ന ബിഷപ്പിന്റെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചെന്ന് മുഖപത്രം. പ്രസ്താവനയുടെ ഉദ്ദേശ്യ  ശുദ്ധിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ ചോദ്യം ചെയ്തു. ബിഷപ്പിനെ അവഹേളിക്കാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണെന്നും മുഖപത്രമായ കത്തോലിക്ക സഭ.

ലേഖനത്തിന്റെ പൂർണ്ണരൂപം

സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ?

ആലക്കോട് നടന്ന തലശേരി അതിരൂപതയുടെ കർഷക ജ്വാല സമ്മേള നത്തിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കർഷകർക്കു വേണ്ടി നടത്തിയ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചിരി ക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനും അദ്ദേഹത്തെ അവഹേളിക്കാനും അവസരം മുതലാക്കാനും പലരും മത്സരിക്കുന്നു ണ്ട്. എല്ലാവരുടെയും ലക്ഷ്യം വോട്ടുകൾ മറുപക്ഷത്തേക്കൊഴുകാതെ പി ടിച്ചുനിറുത്തുക, അത്രമാത്രം. ആർച്ച്ബിഷപ് ഉയർത്തിക്കാണിച്ച കർഷക രുടെ പ്രശ്നപരിഹാരം ആരുടെയും അജണ്ടയായി കാണുന്നില്ല.

അഭിവന്ദ്യ പിതാവിന്റെ പ്രസ്താവന ബിജെപിക്ക് അനുകൂലമാണന്ന് വ്യാഖ്യാനിച്ച് ബിജെപി വിരുദ്ധ കക്ഷികളും സന്തോഷിച്ച് ബിജെപി അനുകൂലരും വിവാദം കൊഴുപ്പിച്ചു. സ്വന്തം രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലും പ്രസംഗത്തിന്റെ അവസരവും വ്യാപ്തിയും പ്രാദേശിക സ്വഭാവവും അടിസ്ഥാനമാക്കിയും വിമർശിക്കുന്നവരുണ്ട്. സഭയിലെ ഇതരവിഷയങ്ങളിലുള്ള ഭിന്നാഭിപ്രായങ്ങളുടെ പ്രതിഫലനങ്ങളും ചിലരുടെ വിമർശനങ്ങളിൽ കാണാം. പിതാവ് ഉന്നയിച്ച കർഷകരുടെ പ്രതിസന്ധികൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത് നല്ലതാണ്. എന്നാൽ, പ്രശ്നപരിഹാരത്തിനുള്ള ചർച്ചയെക്കാൾ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള വിവാദമാണ് അരങ്ങേറിയത്.

വോട്ടുകൾ എങ്ങോട്ടുമറിയുമെന്ന താൽപര്യം മാത്രമേ ഈ വിവാദങ്ങളിൽ പ്രതിഫലിച്ചിട്ടുള്ളൂ. അതായത് രാഷ്ട്രീയ പാർട്ടികളുടെ നേട്ടമോ കോട്ടമോ ആണ് വിവാദത്തിന്റെ ഉന്നം, കർഷകരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ആരുടെയും അജണ്ടയിലില്ലെന്ന് തോന്നു ന്നു. അതാണ് കർഷകരുടെ അവസ്ഥ. കോരന് കഞ്ഞി കുമ്പിളിൽത്തന്നെ കാർഷികപ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിൽനിന്നുണ്ടാകേണ്ട പരിഹാ രത്തിന് താൻ കേന്ദ്രത്തോട് സംസാരിച്ചതാണെന്നും, കർഷകർക്കുവേണ്ടി അനങ്ങാതിരുന്നവർ കുറ്റബോധം കൊണ്ട് തന്റെ പ്രസ്താവനയെ ബിജെ പി അനുകൂലമാക്കി വ്യാഖ്യാനിച്ചതാണെന്നുമാണ് അദ്ദേഹം വിശദീകരിച്ച ത്. ആരുടെയും മുതലെടുപ്പുരാഷ്ട്രീയത്തിനുവേണ്ടിയല്ല, കർഷകരുടെ പ്ര ശ്നപരിഹാരത്തിനാണ് താൻ പ്രസംഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആർച്ച്ബിഷപ് പാംപ്ലാനിയുടെ പ്രസ്താവന അനങ്ങാപ്പാറ രാഷ്ട്രീ യത്തിനുള്ള തിരിച്ചടിയായി. പിതാവിന്റെ പ്രസ്താവന വന്ന് ഒരാഴ്ചയാകു മ്പോഴേക്കും റബർ കർഷകർക്ക് നാലുമാസമായി മുടങ്ങിക്കിടന്ന സബ്സിഡി ലഭിച്ചു ഇത് പിതാവിന്റെ പ്രസ്താവന ഏല്പിച്ച വോട്ടുചോർച്ചയുടെ ഭീതിമൂലമുണ്ടായ ത്വരിതഗതിയിലുള്ള സർക്കാർ നടപടിയായി ആരെങ്കി ലും വ്യാഖ്യാനിച്ചാൽ തെറ്റുപറയാനാകില്ല.

പിതാവിന്റെ പ്രസംഗത്തിലെ ന്യായാന്യായങ്ങൾ ചർച്ചചെയ്യപ്പെടുന്ന തല്ല, മെത്രാൻ മാർ അത്തരം വിഷയങ്ങൾ ഉന്നയിക്കുന്നത് ചിലർക്ക് ദഹി ക്കുന്നില്ല എന്നതാണ് കൂടുതൽ ഗൗരവമുള്ള പ്രശ്നം. ജനാധിപത്യ സംസ് കാരമായി ഇതിനെ കാണാമോ? ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ സ ഭാധ്യക്ഷന്മാർ സർക്കാരിന്റെയോ പൊതുജനത്തിന്റെയോ ശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോൾ അതിനെ രാഷ്ട്രീയ ധ്രുവീകരണത്തിനു വിവാദങ്ങ ളാക്കുന്നത് ബന്ധപ്പെട്ട വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ?

പ്രശ്നപരിഹാരങ്ങൾക്കുള്ള പ്രതിബദ്ധതയല്ലേ ഉത്തരവാദിത്വമുള്ള രാ ഷ്ട്രീയ പ്രസ്ഥാനങ്ങളും കക്ഷികളും പ്രകടിപ്പിക്കേണ്ടത്. ജനകീയ പ്രശ് നങ്ങൾക്ക് പരിഹാരം കാണുന്നതിനേക്കാൾ അവ ഉന്നയിക്കുന്നവരെ നിശ ബ്ദരാക്കുന്നതുവഴി എന്തു രാഷ്ട്രനിർമിതിയാണ് തൽപരകക്ഷികൾ മൂന്നോ ട്ടുവയ്ക്കുന്നത്. പൊതുജനത്തെ കഴുതയാക്കി, അവരുടെ അവകാശങ്ങളെ രാഷ്ടീയ സംഘടിത ശക്തിയുപയോഗിച്ച് ചൂഷണം ചെയ്യുക മാത്രമോ?

മയക്കുമരുന്നുവിപത്തിനെയും അതിന്റെ പിന്നിലുള്ള തീവ്രവാദ ചങ്ങ ലകളെയും കുറിച്ച് മുമ്പ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങ സികളെ ഉദ്ബോധിപ്പിച്ചപ്പോൾ വലിയ വിവാദമാക്കി. ഭരണപക ക്ഷഭേദമെന്യേ ചില രാഷ്ട്രീയ നേതാക്കളും ചില സമുദായ നേ ബിഷപ്പിനെതിരെ തിരിഞ്ഞു. ബിഷപ് ചൂണ്ടിക്കാട്ടിയ വിപത്ത് ത്ഥ്യമാണെന്ന് പിൽക്കാല സംഭവങ്ങൾ അടിവരയിടുന്നു.

സ്വാശ്രയവിദ്യാഭ്യാസസ്ഥാനപങ്ങളെ പിടിച്ചടക്കാനും ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാനും മുമ്പ് ഇടതുപക്ഷ സർക്കാർ കച്ചകെട്ടിയി റങ്ങിയപ്പോൾ അവകാശസമരത്തിന് തയ്യാറാണെന്നും വേണ്ടിവന്നാൽ ര ണ്ടാം വിമോചനസമരത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും തൃശൂർ ആർ ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞപ്പോൾ വലിയ കോലാഹല മാണ് ഉണ്ടാക്കിയത്. ഇടതുപക്ഷസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾ ഓരോന്നായി പരാജയപ്പെട്ടതും സ്വാശ്രയ വിഷയത്തിൽ കത്തോലിക്കാസഭ മുന്നോട്ടുവച്ച സമീപനങ്ങളെ പിന്നീട് അംഗീകരിക്കേണ്ടിവന്നതും ചരിത്രം.

അധികാരം തിരഞ്ഞെടുപ്പിലൂടെ നേടണമെന്നുമാത്രമുള്ള ജനാധിപത്യ ബോധം പുലർത്തുന്നവർ അധികാരത്തിലെത്തുമ്പോൾ, തങ്ങൾക്ക് സർ വാധിപത്യമാകാമെന്നും ജനവിരുദ്ധപ്രവർത്തനങ്ങളോട് ജനങ്ങൾ പ്രതി ഷേധിക്കാൻ പാടില്ലെന്നും കരുതുന്നു. ഇക്കൂട്ടർ സൃഷ്ടിച്ചെടുക്കുന്ന നവ കേരളത്തിൽനിന്നു യുവജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതും നാട് സർവ്വത്ര കടം കയറി മുടിയുന്നതും കാണുമ്പോൾ, വിമോചനസമരം നടന്നില്ലായിരുന്നെങ്കിൽ, ഈ ദുരവസ്ഥ എത്ര നേരത്തെ സംഭവിച്ചിരുന്ന നേ എന്നു കണക്കുകൂട്ടാം.

ക്രൈസ്തവമിഷനറിമാർ തുടങ്ങിവച്ച ആരോഗ്യ, വിദ്യാഭ്യാസ പ്രവർ ത്തനങ്ങളിലൂടെ ആ മേഖലയിൽ കേരളം ഇന്ത്യയിൽ ഒന്നാമതായിട്ടും തൊഴിലില്ലായ്മയിലും ഉൽപാദനക്കുറവിലും വികസന മുരടിപ്പിലും പൊ തുസ്വത്തിന്റെ സംഘടിത ചൂഷണത്തിലും ബൗദ്ധികശോഷണത്തിലും ആ ത്മഹത്യയിലും കേരളം മുൻപന്തിയിലായത് ഇവിടെ തുടരുന്ന രാഷ്ട്രീയ ചൂഷണം കൊണ്ടുമാത്രല്ലേ?

അധികാരത്തിൽ വരുന്ന പാർട്ടി ഏതായാലും കർഷകരെയും സാധാര ണക്കാരെയും ക്രമേണ മറന്നുകളയുന്നതും സംഘടിത ചൂഷണശക്തികൾ ഭരണാധികാരികളെ വശത്താക്കി രാജ്യത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗ വും കൈക്കലാക്കുന്നതുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആർക്കാ ണ് അറിയാത്തത്?

ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നവരാണ് കേരളത്തിലെ കർഷകർ, അ വരുടെ നിലവിളി കേൾക്കാതിരിക്കരുത്. ഉൽപാദനച്ചെലവിന്റെ ക്രമാതീത മായ വർദ്ധന, ഗുണമേന്മയില്ലാത്ത വിത്ത്, വളം മുതലായവ മൂലമുള്ള ഉൽപാദനക്കുറവ്, പ്രതികൂല കാലാവസ്ഥയാലുള്ള കൃഷിനാശം, ആവശ്യ മായ നഷ്ടപരിഹാരം ലഭിക്കാതിരിക്കൽ, പെരുകിക്കൊണ്ടിരിക്കുന്ന വന്യ മൃഗശല്യം, കൃഷിചെയ്താൽ ജീവിക്കാനുള്ള ആദായം ലഭിക്കില്ല എന്ന തിരിച്ചറിവ് എന്നിവമൂലം വലിയൊരു പങ്ക് കൃഷിക്കാരും കൃഷി ഉപേക്ഷി ച്ചുകഴിഞ്ഞു. മറ്റ് മാർഗമില്ലാതെ കൃഷിയിൽ തുടരുന്നത് നാമമാത്ര കർഷക രാണ്. വളരെ ലാഭം ഉണ്ടാക്കാവുന്ന മേഖലയല്ല കാർഷികോദ്പാദനം, വേ ണ്ടത്ര വരുമാനമില്ലാത്ത കാർഷികവൃത്തിക്ക് ആരാണ് തയ്യാറാകുക? കർ ഷകർ ഇല്ലാതായാൽ രാജ്യത്ത് ഭക്ഷ്യഅടിമത്തമാണ് സംഭവിക്കുക. വിക സിത രാജ്യങ്ങൾ പോലും വലിയ സബ്സിഡികളും ആനുകൂല്യങ്ങളും നൽകി കർഷകരെ സംരക്ഷിക്കുന്നത് അതുകൊണ്ടാണ്. അത് മനസ്സിലാ ക്കാൻ രാഷ്ട്രീയനേതൃത്വത്തിനാകണം.

കഷ്ടവും നഷ്ടവും സഹിച്ച് ഉൽപാദിപ്പിക്കുന്നവയ്ക്ക് ന്യായമായ വില ലഭിക്കാത്ത അവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്ന വലിയ പ്രശ്നമാണ്. എന്നാൽ അതേ ഉൽപന്നങ്ങൾ മാർക്കറ്റിൽനിന്ന് വാങ്ങുമ്പോൾ വലിയ വില കൊടുക്കേണ്ടിയും വരുന്നു. ന്യായമായ താങ്ങുവില ഏർപ്പെ ടുത്തി കർഷകരെ സഹായിക്കാൻ സർക്കാർ ജാഗ്രത കാണച്ചാലേ കർഷക ന് പിടിച്ചുനിൽക്കാനാകൂ. വ്യവസായ ലോബിക്കുവഴങ്ങി കർഷക വിരുദ്ധ നിലപാടുകളാണ് സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആരോ പണം ശക്തമാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ നിയമ ങ്ങൾക്കെതിരെ ഡൽഹിയിൽ അരങ്ങേറിയ വൻ കർഷക പ്രതിഷേധത്തി ന്റെ അലയടികൾ ഇനിയും തീർന്നിട്ടില്ല. കർഷക രോദനങ്ങൾ പലപ്പോഴും വനരോദനമായി മാറുന്നു.

ഈ സാഹചര്യത്തിലാണ് ആത്മീയാചാര്യന്മാർക്ക് ശബ്ദിക്കേണ്ടിവ രുന്നത്. അവർ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചാൽ ജനം അത് മനസ്സിലാ ക്കുമെന്നും തങ്ങളുടെ നിഷ്ക്രിയത്വം ജനം തിരിച്ചറിയുമെന്നും ഭയപ്പെടു ന്നതുകൊണ്ടാണ് അവർക്കെതിരെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യക്കാർ രംഗത്തുവരുന്നത്.

രാഷ്ട്രനിർമിതിയല്ലേ യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം? അതല്ലേ നാധിപത്യത്തിന്റെ കാതൽ രാഷ്ട്രനിർമിതിക്കുവേണ്ടി രാഷ്ട്രീയ നേതാ ക്കൾ ഉണർന്നു പ്രവർത്തിക്കുന്നുണ്ടെങ്കിൽ, മതമേലധ്യക്ഷന്മാർ രംഗത്തുവ രേണ്ട ആവശ്യമില്ലല്ലോ! സാമൂഹ്യ പ്രവർത്തകരോ മതമേലധ്യക്ഷന്മാരോ തുറന്നുകാട്ടുന്ന സാമൂഹിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് ജന ക്ഷേമം ഉറപ്പുവരുത്തി ജനങ്ങളുടെ പ്രീതിയും പിന്തുണയും ആർജിക്കുക യല്ലേ രാഷ്ട്രനിർമിതിക്കായി പ്രവർത്തിക്കുന്ന യഥാർത്ഥ രാഷ്ട്രീയകക്ഷി കൾ ചെയ്യേണ്ടത്. അല്ലാതെ, ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കു ന്ന ആചാര്യന്മാരുടെ വായടപ്പിക്കാൻ ശ്രമിക്കുകയാണോ?

വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് പൊതുബോധത്തെ വഴിതെറ്റിക്കു ന്നതും പ്രശ്നങ്ങളെ തമസ്കരിക്കുന്നതും ജനവഞ്ചനയായിരിക്കും. പ്രശ്ന ങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്തി കർഷകരെ സംരക്ഷിക്കാൻ രാ ഷ്ട്രീയ കക്ഷികൾ മുന്നിട്ടിറങ്ങണം. മാർ പാംപ്ലാനിയുടെ പ്രഖ്യാപനം കർ ഷകരുടെ വികാരവും വേദനയുമായിരുന്നു. ഭരണാധികാരികൾ അനങ്ങാ പാറനയം തുടരുന്നതിനെതിരേയുള്ള മുന്നിറിയിപ്പാണ്. ഇത് കർഷകരുടെ വെല്ലുവിളി കൂടിയാണ്. ഈ വെല്ലുവിളി ഏതു രാഷ്ട്രീയ കക്ഷിക്കും ഏ റ്റെടുക്കാവുന്നതാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് വടക്കേ ഇന്ത്യ യിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്. അതിനെ ന്യായീകരിക്കു ന്നില്ലെന്നും മാർ പാംപ്ലാനി വ്യക്തമാക്കി. സഭയ്ക്ക് ആരും ഒരിടത്തും ചുവ പരവതാനി വിരിച്ചുതന്നിട്ടില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധിയുടെ ഓർമ്മപ്പെടുത്തലാണ്. ക്രൈസ്തവവിരുദ്ധ ന്യൂനപക്ഷസമീപനത്തിൽ ആരും പിന്നിലല്ലെന്ന് ചരിത്രവും വർത്തമാനകാലവും വ്യക്തമാക്കുന്നത് ഇതോടൊപ്പം കൂട്ടിവായിക്കാം.

Trending News