Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

പൂര (Thrissur Pooram) ദിവസമായ ഏപ്രില്‍ 23 ന് പൂരപ്പറമ്പിൽ എത്രത്തോളം ആളുകളെ പ്രവേശിപ്പിക്കാം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും.   

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 10:47 AM IST
  • പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ച യോഗം ഇന്ന്.
  • രാവിലെ 11 മണിക്കാണ് യോഗം.
  • യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡിഎംഒ എന്നിവര്‍ പങ്കെടുക്കും.
Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

തൃശൂർ:   പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ച യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും.  യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡിഎംഒ എന്നിവര്‍ പങ്കെടുക്കും. 

പൂര (Thrissur Pooram) ദിവസമായ ഏപ്രില്‍ 23 ന് പൂരപ്പറമ്പിൽ എത്രത്തോളം ആളുകളെ പ്രവേശിപ്പിക്കാം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. പൂരത്തിന് പ്രവേശനമുള്ളത് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് മാത്രമാണ്.  

Also Read: Thrissur Pooram 2021 : തൃശൂർ പൂരം പ്രതീകാത്മകമായി മാത്രം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം, എല്ലാ ചടങ്ങും ഒരാന പുറത്തായിട്ട് നടത്തും, കുടമാറ്റം ഇല്ല
സംഘാടകര്‍, ആനക്കാര്‍, മേളക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇന്ന് കൊവിഡ് പരിശോധന നടക്കും. കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു. മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ പൂരം നടത്തരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഒടുവിൽ തൃശൂര്‍ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡും തീരുമാനിച്ചു. പ്രൊഡഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്നും ഇന്നലെ തിരുവമ്പാടി ദേവസ്വം ബോർഡ് അറിയിച്ചു.  

Also Read: Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ

പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും മാത്രമല്ല ഇത്തവണത്തെ കുടമാറ്റത്തില്‍നിന്നും തിരുവമ്പാടി പിന്‍മാറിയിട്ടുണ്ട്. എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്താവും നടത്തുകയെന്നും ദേവസ്വം അധികൃതർ അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News