Thrissur : വിവാദങ്ങൾക്കും ചർച്ചയ്ക്ക് അവസാനം തൃശൂർ പൂരം (Thrissur Pooram 2021) പ്രതീകാത്മകമായി മാത്രം നടത്താൻ തിരുവമ്പാടി ദേവസ്വം (Thiruvambady Devasom) തീരുമാനിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രത്യേകം യോഗം ചേർന്നാണ് തിരുവമ്പാടിക്കാർ പൂരം ഒരു ആന പുറത്തായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കുടമാറ്റത്തിൽ നിന്ന് തിരുവമ്പാടി ദേവസ്വം പിന്മാറി. എല്ലാ ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്ത് പ്രതീകാത്മകമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം തൃശൂർ ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ALSO READ : Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
നേരത്തെ തയ്യാറാക്കി വെച്ചിരുന്ന വെടിക്കോപ്പുകളെല്ലാം പൊട്ടിക്കും. മഠത്തിന്റെ വരവിനായി പഞ്ചാവദ്യ ഉണ്ടായിരിക്കുന്നതാണ്.
അതേസമയം സർക്കാർ മുന്നോട്ട് വെച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി പൂരം പ്രൗഡിയോടെ നടത്താൻ പാറമേൽക്കാവ് ദേവസ്വം സമ്മതം അറിയിച്ചിട്ടുണ്ട്. 15 ആനകളെ അണിനിരത്തി പൂരം ഗംഭീരമാക്കാനാണ് പാറമേൽക്കാവിന്റെ തീരുമാനം. തിരുവമ്പാടി കുടമാറ്റത്തിൽ നിന്ന് പിന്മാറിയതോടെ കുടമാറ്റം പ്രതീകാത്മകമായി മാത്രം നടത്തും.
നിയന്ത്രണങ്ങൾ ഇവയാണ്
ചമയപ്രദർശനം ഉണ്ടാകില്ല. സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴി മിന്നൽ മാത്രം. 24ന് നടത്താൻ തീരുമാനിച്ചിരുന്ന പകൽപ്പൂരം ഇല്ല. കുടമാറ്റത്തിനുള്ള സമയം വെട്ടിക്കുറിച്ചു.
വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങളുണ്ടാകും അവരുടെ സംഘാടർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും ഉണ്ടായിരിക്കും.
ALSO READ : കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട: 3000 കോടി രൂപയുടെ ലഹരി മരുന്ന് ഇന്ത്യൻ നേവി പിടികൂടി
പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും മേളക്കാർക്കും ആന പാപ്പാന്മാർക്കും പൂര റിപ്പോർട്ട് ചെയ്യാൻ വരുന്ന റിപ്പോർട്ടർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നെഗറ്റീവ് സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ട് ആവശ്യമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...