Thrissur Pooram 2024: തൃശ്ശൂർ പൊലീസ് കമ്മീഷണർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് പിണറായിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ

K Surendran: ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 10:44 PM IST
  • ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്
  • ആനകൾക്ക് വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
Thrissur Pooram 2024: തൃശ്ശൂർ പൊലീസ് കമ്മീഷണർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് പിണറായിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമൻ്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്.

ALSO READ: അമിതമായ പോലീസ് ഇടപെടൽ; ചരിത്രത്തിലാദ്യമായി തൃശൂർ പൂരം നിർത്തിവെച്ചു

ആനകൾക്ക് വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ലെന്നും പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികൾ തെളിയിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

തൃശ്ശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണെന്നും ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂർ പൂരത്തിൻ്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരത്തിന് അനാവശ്യ പോലീസ് ഇടപെടലുണ്ടായെന്ന് ആരോപിച്ച് വെടിക്കെട്ട് നാല് മണിക്കൂറോളം വൈകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News