വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴ; മണ്‍സൂണില്‍ അസാധാരണ മാറ്റം

മണ്‍സൂണ്‍ ഇതര സാഹചര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങള്‍ രൂപപ്പെടും. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങള്‍ക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമാകുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 04:04 PM IST
  • രാവിലത്തെ ശക്തമായ വെയിലില്‍ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈര്‍പ്പം അതിശക്തമായി നീരാവിയായി ഉയരുകയും ചെയ്യുന്നു
  • തുലാമഴക്കാലത്താണ് സാധാരണയായി വൈകുന്നേരങ്ങളിൽ മഴയും ഇടിയും ഉണ്ടാകാറുള്ളത്
  • മേഘങ്ങളില്‍ വൈദ്യുതി ചാര്‍ജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമായി പറയുന്നത്
വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴ; മണ്‍സൂണില്‍ അസാധാരണ മാറ്റം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മണ്‍സൂണ്‍ മഴയ്ക്കിടെ വൈകുന്നേരങ്ങളിൽ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന്  കാരണമായി പറയുന്നത്. രാവിലെ ആകാശം തെളിയുകയും വെയില്‍ കിട്ടുകയും ചെയ്യുന്ന ദിനങ്ങളിലാണ് വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകാറുള്ളത്. തുലാമഴക്കാലത്താണ് സാധാരണയായി വൈകുന്നേരങ്ങളിൽ  മഴയും ഇടിയും ഉണ്ടാകാറുള്ളത്. 

രാവിലത്തെ ശക്തമായ വെയിലില്‍ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈര്‍പ്പം അതിശക്തമായി നീരാവിയായി ഉയരുകയും ചെയ്യുന്നു. രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ നീരാവിയുടെ രൂപവത്കരണവും ശക്തമാകുമാകുന്നു. ഇത് അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി കൂമ്പാര രൂപത്തില്‍ വരുന്നു. വൈകുന്നേരത്തോടെ ശക്തമായ മഴയും  ലഭിക്കുന്നു. ഈ മേഘങ്ങളില്‍ വൈദ്യുതി ചാര്‍ജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമായി പറയുന്നത്.

മണ്‍സൂണ്‍ ഇതര സാഹചര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങള്‍ രൂപപ്പെടും. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങള്‍ക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമാകുന്നത്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണമാകുന്നത്. മണ്‍സൂണ്‍ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇടയ്ക്ക് മഴ കുറയാനും ഇടയാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News