വയനാട്: വയനാട് വാകേരിയിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ തിരയാന്‍ കുങ്കിയാനയെ എത്തിച്ചു. മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് കടുവയെ തിരയാൻ എത്തിച്ചിരിക്കുന്നത്. ഭരത് എന്ന കുങ്കിയാനയെ കൂടി എത്തിക്കും. കഴിഞ്ഞ ദിവസം പ്രജീഷ് എന്ന യുവാവിനെ കൊന്ന, വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസ്സുള്ള ആണ്‍കടുവയെ വെടിവെച്ച് കൊല്ലുന്നതിനായി വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
കടുവ ജനവാസ മേഖലയില്‍ തന്നെ തുടരുന്നതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. ആനകളെ ഉപയോഗിച്ച് കടുവയെ ഒളിസ്ഥലത്ത് നിന്ന് പുറത്തെത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണ്. ക്യാമറ ട്രാപ്പില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവ കൂടിന് തൊട്ടടുത്തുവരെ എത്തി.
ALSO READ: പിടിതരാതെ നരഭോജി കടുവ; തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്
കടുവ സെന്‍സസില്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് വയനാട് വൈല്‍ഡ് ലൈഫ് 45 (ഡബ്ല്യുഡബ്ല്യുഎൽ 45) എന്ന 13 വയസുള്ള ആണ്‍ കടുവയാണ് വാകേരിയിലുള്ളതെന്ന് തിരച്ചറിഞ്ഞത്. ആറ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് നരഭോജി കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞത്. പ്രായം വളരെ കൂടിയ കടുവയായതിനാല്‍ പരിക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ച് വരികയാണ്. മയക്കുവെടി വെക്കാനുള്ള സാഹചര്യത്തില്‍ കടുവയെ കണ്ടെത്തിയാല്‍ എത്രയും വേഗം വെടിവെക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.