ഇടുക്കി: മൂന്നാറിൽ കൈയ്യേറ്റ ഭൂമികൾ തിരിച്ചുപിടിച്ച് ദൗത്യസംഘം. ഇന്ന് 14 കയ്യേറ്റങ്ങൾ ഇന്ന് ഒഴിപ്പിച്ചു. വൻകിട - ചെറുകിട വ്യത്യാസമില്ലാതെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ദൗത്യസംഘം തലവൻ അരുൺ നായർ വ്യക്തമാക്കി. കർഷക ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ സിങ്കുകണ്ടത്തെ കർഷക പ്രതിഷേധം തുടരുകയാണ്.
മൂന്നാർ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ സിങ്കുകണ്ടത്തെ 12 ഓളം കർഷകരുടെ ഭൂമിയാണ് ആദ്യം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്തത്. ഇതിന് ശേഷം സൂര്യനെല്ലിയിൽ 20 ബാർ ഒന്നിൽപ്പെട്ട രണ്ട് പേരുടെ കൈവശം ഇരുന്ന 33 സെന്റ് സ്‌ഥലവും ഒരു കെട്ടിടവുമാണ് ഏറ്റെടുത്തത്. ഹോം സ്റ്റേ നടത്തി വരികയായിരുന്ന മൂന്നു മുറികൾ സീൽ ചെയ്ത് ബോർഡ് സ്ഥാപിച്ചു.
ALSO READ: കല്ലറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം
മൗണ്ട്ഫോർട്ട് സ്കൂളിൻ്റെ സമീപത്ത് സ്വകാര്യ വ്യക്തികൾ കൈവശം വെച്ച 34 ബാർ ഒന്നിൽപ്പെട്ട അഞ്ചേക്കർ സ്ഥലവും ദൗത്യസംഘം ഒഴിപ്പിച്ചു. ഈ സ്ഥലം കൈവശം വെച്ചിരുന്നത് ഷാർലറ്റ് ജോൺസൺ, നാദിയ ജോൺസൺ എന്നിവരാണ്. മൂന്നിടങ്ങളിലായി ഒഴിപ്പിച്ചത് ഇരുപത്തിമൂന്നേക്കറോളം ഭൂമിയാണ്. അതേസമയം, കോടതി നിർദ്ദേശം നിലനിൽക്കുന്നതിനാൽ താമസമുള്ള വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.