മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ വേണ്ടി ഹൈ കോടതി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും

മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടാനായി ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. അതേ സമയം സ്‌കൂള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള  തീരുമാനം ന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും.

Last Updated : Jun 8, 2016, 11:25 AM IST
മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ വേണ്ടി ഹൈ കോടതി അനുവദിച്ച സമയ പരിധി  ഇന്ന് അവസാനിക്കും

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടാനായി ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. അതേ സമയം സ്‌കൂള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള  തീരുമാനം ന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും.

മലാപ്പറമ്പ് എയുപി സ്‌കൂള്‍  സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍   സ്‌കൂള്‍ വികസനം നടപ്പിലാക്കാനുള്ള ബാക്കി പണം തങ്ങള്‍ കണ്ടെത്തികൊള്ളാമെന്ന വാഗ്ദാനവും സംരക്ഷണ സമിതി വെച്ചു കഴിഞ്ഞു. ഇതിനു വേണ്ട പണം സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമില്ലെന്നും അറിയിച്ചു. അതിനിടെ സ്‌കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. 

പൊതുവിദ്യാലയം അടച്ചുപൂട്ടുന്ന പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സമരക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതാണ്. എന്നാല്‍  എന്നാല്‍ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും  തള്ളിയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി.  എയ്ഡഡ് സ്‌കൂളുകള്‍ നിര്‍ത്തുമ്പോള്‍ കെട്ടിടവും ഭൂമിയും മാനേജര്‍ക്ക് കൈമാറണമെന്നാണ് നിയമം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 57കുട്ടികളുള്ള മലാപ്പറമ്പ് സ്‌കൂളും 13 പേരുള്ള പാലാട്ട് സ്‌കൂളും പൂട്ടാന്‍ കോടതി അനുമതി നല്‍കിയത്.

എന്തായാലും  ഹൈ കോടതി വിധി പ്രകാരം ഇന്ന് സമയപരിതി അവസാനിക്കുമ്പോള്‍ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. മലാപ്പറമ്പ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകുമോ അതോ വിധിയെ അംഗികരിച്ച് സ്കൂള്‍ പൂട്ടാന്‍ നടപടിയെടുക്കുമോ.ഉത്തരം നല്‍കേണ്ടത് സംസ്ഥാന മന്ത്രി സഭയാണ്. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കാന്‍ തയാറായാല്‍ ഏറ്റവും മികച്ച പ്രൈമറി സകൂളാക്കി മാറ്റാന്‍ സമര സമിതി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Trending News