Praveen Nath : ട്രാൻസ് മാൻ പ്രവീൺ നാഥ് മരിച്ച നിലയിൽ

Trans Man Praveen Nath : അടുത്തിടെയാണ് പ്രവീൺ നാഥും പങ്കാളി റിാഷനയും തമ്മിൽ വേർപിരിഞ്ഞുയെന്ന വാർത്ത പുറത്ത് വന്നത്. മുൻ മിസ്റ്റർ കേരള  കൂടിയാണ് പ്രവീൺ

Written by - Zee Malayalam News Desk | Last Updated : May 4, 2023, 06:36 PM IST
  • അയന്തോളിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലിയിൽ കണ്ടെത്തുകയായിരുന്നു
  • അടുത്തിടെയാണ് പ്രവീൺ തന്റെ പങ്കാളിയുമായി വേർപിരിഞ്ഞത്
  • ഇരുവരുടെയും വിവാഹം ഫെബ്രുവരി 14ന് ആയിരുന്നു
Praveen Nath : ട്രാൻസ് മാൻ പ്രവീൺ നാഥ് മരിച്ച നിലയിൽ

Trans Man Praveen Nath Death : ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ. മുൻ മിസ്റ്റർ കേരളയായിരുന്ന പ്രവീൺ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് കണ്ടെത്തിയത്. തൃശൂർ അയ്യന്തോളിലെ വാടക വീട്ടിലാണ് പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ പ്രവീണും പങ്കാളി ട്രാൻസ്ജൻഡർ വനിതയായ റിഷാനയും വേർപിരിഞ്ഞ വാർത്തയ്ക്ക് പിന്നാലെ ട്രാൻസ് മാൻ സോഷ്യൽ മീഡിയിൽ ഒരുപാട് അധിക്ഷേപങ്ങൾ നേരിട്ടിരുന്ന. ഇരുവരും ഈ ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് വിവാഹിതരായത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രവീണും റിഷാനയും തമ്മൽ വേർപിരിയുന്നതായി ട്രാൻസ് മാന്റെ സോഷ്യൽ മീഡിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ വാർത്തകർ വന്നിരുന്നു. ഇതിന് പിന്നാലെ പ്രവീൺ നേരെ രൂക്ഷമായ സൈബർ ആക്രമണം ഉടലെടുക്കുകയും ചെയ്തു. എന്നാൽ തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്ന് പ്രവീൺ തന്നെ മറ്റൊരു സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

"ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ്‌ പ്രചരിപ്പിക്കരുത്..... ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ... മലയാള ന്യൂസ്‌ പേജുകൾ ഇത്രക്കും അധഃപതിച്ചു പോയോ...." പ്രവീൺ സോഷ്യൽ മീഡിയയിൽ കുറിച്ചു

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ആദ്യമായി മിസ്റ്റർ കേരള പട്ടം സ്വന്തമാക്കുന്ന വ്യക്തിയാണ് പ്രവീൺ. 2021ലാണ് പ്രവീൺ മിസ്റ്റ കേരള നേടുന്നത്. 2022ലെ രാജ്യാന്തര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിസ്റ്റുമായിരുന്നു പ്രവീൺ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News