തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചു; എസ് രാജേന്ദ്രനെതിരെ പ്രാദേശിക നേതൃത്വം

താനല്ലാതെ മറ്റൊരു ജനപ്രതി ഇവിടെ വരാന്‍ പാടില്ലായെന്ന ഒരജണ്ട എസ് രാജേന്ദ്രനുണ്ടായിരുന്നതായി കെകെ വിജയന്‍ വ്യക്തമാക്കി. തനിക്കെതിരെ എം എം മണി നടത്തിയ പ്രസ്ഥാവനകള്‍ക്ക് എസ് രാജേന്ദ്രന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മൂന്നാറിലെ സി പി എം  പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.

Edited by - Zee Malayalam News Desk | Last Updated : Oct 19, 2022, 06:54 PM IST
  • കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എസ് രാജേന്ദ്രന്‍ ഗുരുതര വീഴ്ച്ച വരുത്തിയിട്ടുണ്ട്.
  • മനപൂര്‍വ്വം എസ് രാജേന്ദ്രന്റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഒഴിവാക്കി കളഞ്ഞതാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്.
  • നേതാക്കളെ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന നടപടിയാണ് എസ് രാജേന്ദ്രന്റെ ഭാഗത്തു നിന്ന് ഉണ്ടായി കൊണ്ടിരുന്നതെന്നും കെ കെ വിജയന്‍ കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചു; എസ് രാജേന്ദ്രനെതിരെ പ്രാദേശിക നേതൃത്വം

ഇടുക്കി: മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി മൂന്നാറിലെ  സിപിഎം പ്രാദേശിക നേതൃത്വം.എസ് രാജേന്ദ്രന്‍ എം എല്‍ എ ആയിരുന്ന കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മൂന്നാറില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സി പി എം ഏരിയാ സെക്രട്ടറി കെ കെ വിജയന്‍ ആരോപിച്ചു. 

താനല്ലാതെ മറ്റൊരു ജനപ്രതി ഇവിടെ വരാന്‍ പാടില്ലായെന്ന ഒരജണ്ട എസ് രാജേന്ദ്രനുണ്ടായിരുന്നതായി കെകെ വിജയന്‍ വ്യക്തമാക്കി. തനിക്കെതിരെ എം എം മണി നടത്തിയ പ്രസ്ഥാവനകള്‍ക്ക് എസ് രാജേന്ദ്രന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മൂന്നാറിലെ സി പി എം  പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.

Read Also: Crime: ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ

എസ് രാജേന്ദ്രന്‍ എം എല്‍ എ ആയിരുന്ന കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മൂന്നാറില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സി പി എം ഏരിയാ സെക്രട്ടറി കെ കെ വിജയന്‍ ആരോപിച്ചു. താനല്ലാതെ മറ്റൊരു ജനപ്രതി ഇവിടെ വരാന്‍ പാടില്ലായെന്ന ഒരജണ്ട എസ് രാജേന്ദ്രനുണ്ടായിരുന്നു. 

കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എസ് രാജേന്ദ്രന്‍ ഗുരുതര വീഴ്ച്ച വരുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലും എസ്റ്റേറ്റ് മേഖലകളിലും പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായിട്ടെന്നും അക്കാര്യം പറഞ്ഞ് എസ് രാജേന്ദ്രന്‍ പേടിപ്പെടുത്താന്‍ നോക്കേണ്ടെന്നും കെ കെ വിജയന്‍ വ്യക്തമാക്കി.

Read Also: Aryan Khan Case: ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: ആഭ്യന്തര അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ, എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

മനപൂര്‍വ്വം എസ് രാജേന്ദ്രന്റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഒഴിവാക്കി കളഞ്ഞതാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനൊ നടപടിയെടുത്ത ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനൊ എസ് രാജേന്ദ്രന്‍ ശ്രമിച്ചില്ലെന്നും നേതാക്കളെ  മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന നടപടിയാണ് എസ് രാജേന്ദ്രന്റെ ഭാഗത്തു നിന്ന് ഉണ്ടായി കൊണ്ടിരുന്നതെന്നും കെ കെ വിജയന്‍ കുറ്റപ്പെടുത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News