2 ദിവസം, 81 ലക്ഷം രൂപയുടെ സ്വർണം; അഞ്ച് യാത്രക്കാർക്ക് കുരുക്ക്

ഇവരിൽ രണ്ടു പേരുടെ കൈവശം  ഒരു ലക്ഷം രൂപ വിലവരുന്ന 11,000 സിഗരറ്റും പിടികൂടി. 

Last Updated : Nov 6, 2020, 10:49 AM IST
  • വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കാസർഗോഡ് തെക്കിൽ സ്വദേശി മജീദ് അബ്ദുൽ ഖാദറിൽ നിന്നും കണ്ടെത്തിയത് 175 ഗ്രാം സ്വർണമാണ്.
2 ദിവസം, 81  ലക്ഷം രൂപയുടെ സ്വർണം; അഞ്ച്  യാത്രക്കാർക്ക് കുരുക്ക്

കരിപ്പൂർ: 2  ദിവസത്തിനിടെ  കോഴിക്കോട് (Kozhikode) വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്  81 ലക്ഷം രൂപ വിലവരുന്ന  സ്വർണം. അഞ്ചു യാത്രക്കാരിൽ നിന്നുമായാണ് 1.559 ഗ്രാ൦ സ്വർണം  പിടികൂടിയത്. ഇവരിൽ രണ്ടു പേരുടെ കൈവശം  ഒരു ലക്ഷം രൂപ വിലവരുന്ന 11,000 സിഗരറ്റും പിടികൂടി.

എയർ  കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥാരാണ്  സ്വർണം പിടികൂടിയത്. മലപ്പുറം (Malappuram) സ്വദേശി  അനൂപ്  തന്റെ സ്വകര്യ ഭാഗത്ത് ഒളിപ്പിച്ചു  കടത്താൻ ശ്രമിച്ചത്  739 ഗ്രാം സ്വർണമാണ്. ദുബായിൽ നിന്നും എയർ  ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയതായിരുന്നു  അനൂപ്. വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ  കാസർഗോഡ് തെക്കിൽ സ്വദേശി മജീദ് അബ്ദുൽ ഖാദറിൽ  നിന്നും  കണ്ടെത്തിയത് 175 ഗ്രാം സ്വർണമാണ്.

Also read: ഈ സംസ്ഥാനത്ത് മണവാട്ടികൾക്ക് 10 ഗ്രാം സ്വർണ്ണം സൗജന്യം! 

അനൂപ് എത്തിയ അതെ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മജീദും. ബാഗേജിൽ  ഒളിപ്പിച്ച നിലയിൽ 5000 നിരോധിത സിഗരറ്റും മജീദിൽ നിന്നും പിടികൂടി. കാസർഗോഡ് മുളിയാർ സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്നും പിടികൂടിയത് 215 ഗ്രാം സ്വർണമാണ്. 6000  നിരോധിത സിഗരറ്റും  ഇയാളിൽ നിന്ന് പിടികൂടി.

സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ വ്യക്തിയാണ്  ഫൈസൽ. 232  ഗ്രാം സ്വർണമാണ് ഷാർജയിൽ നിന്നും എത്തിയ കാസർഗോഡ് സ്വദേശി അറീഫിൽ  നിന്നും പിടികൂടിയത്. പെരിയ  സ്വദേശി അബ്ബാസ് അറഫാത്തിൽ  നിന്നുമാണ്  198  ഗ്രാം സ്വർണം പിടികൂടിയത്. 

Trending News