Gold Rate Today : സ്വർണവില 45,000ത്തിലേക്ക് താഴില്ലേ? ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today 12th February : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലതെ തുടരുന്നത്

Written by - Jenish Thomas | Last Updated : Feb 12, 2024, 04:48 PM IST
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്.
  • പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.
Gold Rate Today : സ്വർണവില 45,000ത്തിലേക്ക് താഴില്ലേ? ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price Today 12.02.2024 : തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളി, ശനി ദിവസങ്ങളിലെ വില ഇടിവിന് ശേഷം ഇന്നലെയും ഇന്നുമായി സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വെള്ളി. ശനി ദിവസങ്ങളിലെ വില ഇടിവ് സ്വർണത്തിന്റെ നിരക്ക് 45,000ത്തിന്റെ അരികിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇന്നലെയും ഇന്നും വിലയിൽ മാറ്റമില്ലാതെ വന്നപ്പോൾ സ്വർണത്തിന്റെ നിരക്ക് 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. നിലവിൽ സ്വർണവില ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് തുടരുന്നത്.

Add Zee News as a Preferred Source

വരും ദിവസങ്ങളിൽ സ്വർണവിലയിൽ ഇനിയും ഇടിവ് രേഖപ്പെടുത്തിയാൽ മാത്രമെ ഏറെനാളുകൾക്ക് ശേഷം സ്വർണനിരക്ക്  45,000ത്തിലേക്കെത്തൂ. കഴിഞ്ഞ രണ്ട് മാസത്തോളമായി സംസ്ഥാനത്തെ സ്വർണവിലയുടെ ശരാശരി നിരക്ക് 46,000ത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.

ALSO READ : Gold Rate Today : സ്വർണവില 45,000ത്തിലേക്കെത്തുമോ? ഇന്നത്തെ നിരക്ക് പരിശോധിക്കാം

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ ((ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്) (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

About the Author

Jenish Thomas

Jenish Thomas Zee Hindustan Malayalam

...Read More

Trending News