മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട

കഞ്ചാവ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 

Last Updated : Mar 23, 2019, 03:51 PM IST
മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട

വയനാട്: മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും പിടിയിലായത്. 

കഞ്ചാവ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ലഹരി മരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്‌സൈസ്‌ കമ്മീഷണറുടെ നിർദ്ദേശം നിലവിലുണ്ട്.

എക്‌സൈസ്‌ ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിർദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശമെന്നാണ് സൂചന.

Trending News