2 boats seized in Kochi: 13 പേർക്ക് അനുമതി, 40 ലധികം ആളുകളെ കയറ്റി; കൊച്ചിയിൽ 2 ബോട്ടുകൾ പിടിയിൽ

Due to Overload 2 boats seized in Kochi:  13 പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ബോട്ടിൽ  40 ഓളം പേരെയാ കയറ്റിയത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2023, 06:35 PM IST
  • പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
  • സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
2 boats seized in Kochi: 13 പേർക്ക് അനുമതി, 40 ലധികം ആളുകളെ കയറ്റി; കൊച്ചിയിൽ 2 ബോട്ടുകൾ പിടിയിൽ

കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ പരിധിയിൽ കൂടുതൽ ആളുകളെ  കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ.സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. ബോട്ടിന്റെ ജീവനക്കാരെയും അറസ്റ്റ് ചെയ്തു.  നിഖിൽ,  ഗണേഷ് എന്നിവരാണ് പിടിയിലായത്.  13 പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ബോട്ടിൽ  40 ഓളം പേരെയാണ് കയറ്റി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്.  സെന്റ് മേരീസ് എന്ന  ബോട്ടാണ്  40 ആളുകളെ ആദ്യം കയറ്റിയത്.

പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. നിഖിൽ,  ഗണേഷ് എന്നീ ബോട്ട് ജീവനക്കാർ അറസ്റ്റ് ചെയ്തു. സെൻട്രൽ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് കയറ്റിയത്.

ALSO READ: 'മുഖ്യമന്ത്രിയോട് സംസാരിക്കാനുണ്ട്'; വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി.  ഇത്തരം നിയലംഘനങ്ങൾ താനൂർ ദുരന്തത്തിന് ശേഷവും നടക്കുന്നു എന്നാണ്  പോലീസ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News