പുഴയില്‍ വീണ് രണ്ട് പേര്‍ മുങ്ങി മരിച്ചു

ചെറുവാടി പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. മേലങ്ങാടി കൊണ്ടോട്ടി സ്വദേശി മുഹമ്മദലി (39), ഫാത്തിമ റിന്‍ഷ (12) എന്നിവരാണ് മരിച്ചത്. 

Last Updated : Apr 5, 2018, 07:08 PM IST
പുഴയില്‍ വീണ് രണ്ട് പേര്‍ മുങ്ങി മരിച്ചു

മുക്കം: ചെറുവാടി പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. മേലങ്ങാടി കൊണ്ടോട്ടി സ്വദേശി മുഹമ്മദലി (39), ഫാത്തിമ റിന്‍ഷ (12) എന്നിവരാണ് മരിച്ചത്. 

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബന്ധുവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഫാത്തിമ റിന്‍ഷയും മുഫീദയും. ചെറുവാടി പുഴയില്‍ കുളിയ്ക്കാന്‍ പോയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കുളിയ്ക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മുഹമ്മദലി ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ കരയ്ക്കെത്തിച്ചത്. 

മുഹമ്മദലി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഫാത്തിമ റിന്‍ഷ മരണത്തോട് കീഴടങ്ങുകയായിരുന്നു. 

Trending News