ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ശബരിമല തീര്‍ത്ഥാടകരേയും ഗുരുവായൂര്‍ പരിസരത്തെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.   

Last Updated : Nov 28, 2019, 09:05 AM IST
ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ചാവക്കാട് നൗഷാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നടത്തിയപ്രകടനത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആരുമണിവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരേയും ഗുരുവായൂര്‍ പരിസരത്തെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

Trending News