#LightsOffKerala;#IAmShocked;അമിത കറന്റ് ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം!

സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അമിത വൈദ്യുത ചാര്‍ജിനെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു.

Last Updated : Jun 16, 2020, 12:02 AM IST
#LightsOffKerala;#IAmShocked;അമിത  കറന്റ് ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം!

തിരുവനന്തപുരം:സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അമിത വൈദ്യുത ചാര്‍ജിനെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു.

ജൂൺ 17ന് രാത്രി 9 മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം മൂന്ന് മിനിറ്റ് നേരത്തേക്ക് കെടുത്തി  രോഷം സർക്കാരിനെ അറിയിക്കണമെന്നാണ് 
യുഡിഎഫ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

Also Read:അമിത വൈദ്യുതി ചാര്‍ജ്ജ്:സംസ്ഥാന സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്ന് കെ സുരേന്ദ്രന്‍!

നിരക്ക് കൂട്ടിയ കറന്റ് ബില്ലിനെക്കുറിച്ച് കേരളം മുഴുവൻ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും 
ഉചിതമായ നടപടിയെടുക്കാത്തത് സർക്കാരിന്റെ ഭാഗത്തുള്ള വീഴ്ച്ചയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറയുന്നു.

പലവഴിക്കും പല ന്യായീകരണങ്ങളും നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അടഞ്ഞു കിടക്കുന്ന കടകളിലും ഓഫീസുകളിലും വീടുകളിലും 
വന്ന ബില്ലുകൾ സർക്കാർ എങ്ങനെ ന്യായികരിക്കുമെന്ന് കണ്ടറിയേണ്ടതാണ് എന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപെട്ടു.

രണ്ടു ബൾബും ഒരു ടിവിയും മാത്രമുള്ള രാജാക്കാടിലെ ഒരു വീട്ടിൽ വന്ന ബില്ല് 11,000 രൂപയാണ്, രണ്ടുമാസം അടഞ്ഞ് കിടന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് കിട്ടിയ ബില്ല് 10,000നും മേലെയാണ്! കോവിഡ് കാലത്ത് അടച്ചിട്ട സ്ഥാപനങ്ങളിൽ വന്ന അമിത ബില്ല് ഇനിയുള്ള മാസങ്ങളിൽ കുറയ്ക്കുമെന്ന് പറയുന്നു. 
എന്നാൽ ഇവിടെയൊക്കെ ഇത്രയും വലിയൊരു തുക എങ്ങനെ വന്നു എന്നതിന് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

 

Trending News