Arif Mohammed Khan: സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചു

അതേസമയം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാറിന്റെ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 03:32 PM IST
  • അതേസമയം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാറിന്റെ നീക്കം.
  • നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.
Arif Mohammed Khan: സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചു

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലറെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും തന്റെ ജോലികൾ പൂർത്തിയാക്കുന്നതിൽ നിന്നും ആര്‍ക്കും തടയാനാകില്ലെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. അതേസമയം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാറിന്റെ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

സര്‍വകലാശാല വി സി നിയമന്റെ കാരണത്തിൽ സർക്കാരും ​ഗവണ്മന്റും തമ്മിൽ വീണ്ടും വാ​ഗ്വാദങ്ങൾ ഉണ്ടാവുകയാണ്. ഗവര്‍ണര്‍ സ്വന്തം നിലയില്‍ ആറു സര്‍വകലാശാലകളിലേക്ക് വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതിനെ കേരളത്തിലെ പത്തിലധികം സര്‍വകലാശാലകളില്‍ വി.സിമാരില്ലെന്നും തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നുമാണ് ​ഗവർണറുടെ ന്യായീകരണം. 

ALSO READ: കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

എന്നാൽ ഇത്തരത്തിൽ ​ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനം സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഈ കാരണത്താൽ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്നതിനാൽ നിയമപരമായി പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിയമോപദേശത്തിന് ശേഷം ഉടൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സര്‍വകലാശാലകള്‍ സിന്‍ഡിക്കേറ്റ് തലത്തില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News