Murder Attempt: കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Crime News: ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സതീശൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 11:24 AM IST
  • കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
  • ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്
  • സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Murder Attempt: കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോർട്ട്. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്. 

Also Read: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!

 

സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സതീശൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

Also Read: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!

 

പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സതീശനെതിരെ 307 വകുപ്പ് ചുമത്തി പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇൻസ്റ്റാഗ്രാം വഴി അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം

ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്.  മർദ്ദനത്തിൽ കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടിയിട്ടുണ്ട്. 

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി

 

യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വീട്ടില്‍ യുവതിയും മാതാവും മാത്രമാണുള്ളത്. പിതാവ് ഖത്തറിൽ ജോലി ചെയ്യുന്നു.

Also Read: വെറും 24 മണിക്കൂർ.. ശനി വക്രിയാൽ ഇവർക്കിനി പൊന്നിൽ കുളിക്കാം, നിങ്ങളും ഉണ്ടോ?

 

യുവതിക്ക് യുവാവ് ഇന്‍സ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്‌ളീല മെസേജ് അയച്ചിരുന്നു. തുടർന്ന് ഇനി ഇത് ആവര്‍ത്തികരുതെന്ന് യുവതി വിലക്കിയിരുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവതി യുവാവിന്റെ വീട്ടിലെത്തുകയും അയാളുടെ വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയുമുണ്ടായി. അതിന്റെ വൈരാഗ്യത്തിലാണ് കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് യുവതിയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News