തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. സ്പീക്കർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യമെന്ന് വി.ഡി സതീശൻ പറഞ്ഞു. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ട കാര്യമില്ല. വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. സ്പീക്കറുടേത് വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനയാണ്. പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ല.
ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിശ്വാസം വിശ്വാസമായി തന്നെ നിലനില്‍ക്കട്ടെ. അത് ഒരോരുത്തര്‍ക്കും ജീവിക്കാനുള്ള പിന്‍ബലവും ആത്മവിശ്വാസവുമാണ്. സ്പീക്കറുടെ പ്രസ്താവന വന്നയുടന്‍ ബി.ജെ.പിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സി.പി.എം ശ്രദ്ധേയോടെ അതിനെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും എന്നാല്‍ വര്‍ഗീയവാദികളുടെ അതേ രീതിയില്‍ ആളിക്കത്തിക്കാനാണ് സി.പി.എമ്മും ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധിക്കുന്ന എൻഎസ്എസിനെ പിന്തുണയ്ക്കാനും വി.ഡി സതീശൻ മറന്നില്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം എന്‍.എസ്.എസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത തീവ്രവാദികള്‍ക്കും സംഘപരിവാറിനും മുന്നില്‍ എൻഎസ്എസ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ഒരു ഭീഷണിക്കും വഴങ്ങിയിട്ടുമില്ല. അതാണ് എന്‍.എസ്.എസിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...