Crime Nandakumar : ആരോഗ്യമന്ത്രിയുടെ ആശ്ലീല വീഡിയോ നിർമിക്കാൻ യുവതിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

Crime Nandakumar മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചപ്പോൾ തന്നെ മാനസികമായി നന്ദകുമാർ പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതി. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 11:39 AM IST
  • കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
  • മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചത് നിരസിച്ചപ്പോൾ തന്നെ മാനസികമായി നന്ദകുമാർ പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതി.
  • അശ്ലീല വീഡിയോ നിർമിച്ചതിന് പിന്നാലെ എസ് സി എസ് ടി നിയമപ്രകാരവും പോലീസ് ക്രൈം പത്രാധിപർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Crime Nandakumar : ആരോഗ്യമന്ത്രിയുടെ ആശ്ലീല വീഡിയോ നിർമിക്കാൻ യുവതിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ ജീവനക്കാരിയെ പ്രേരിപ്പിച്ച പരാതിയിൽ ക്രൈം വാരിക പത്രാധിപർ ടി പി നന്ദകുമാർ ( ക്രൈം നന്ദകുമാർ) അറസ്റ്റിൽ. കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചത് നിരസിച്ചപ്പോൾ തന്നെ മാനസികമായി നന്ദകുമാർ പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതി. 

അശ്ലീല വീഡിയോ നിർമിച്ചതിന് പിന്നാലെ എസ് സി എസ് ടി നിയമപ്രകാരവും പോലീസ് ക്രൈം പത്രാധിപർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ 2021 ഡിസംബറിൽ മന്ത്രി വീണ ജോർജിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചുയെന്ന കേസിൽ നന്ദകുമാറിനെ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ മന്ത്രിക്കെതിരെ ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വഴി പ്രചരപ്പിച്ചതിനെതരിയായിരുന്നു കേസ്. അന്ന് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കാക്കനാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അടുത്തിടെ സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിലിൽ തനിക്ക് ബന്ധമില്ലെന്ന് അറിയിച്ചുകൊണ്ട് നന്ദകുമാർ വാർത്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പി സി ജോർജും നന്ദകുമാറും സ്വപ്നയും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് സോളാർ കേസിലെ പ്രതിയായ സരിത എസ് നായർ മൊഴി നൽകിയിരുന്നു. എന്നാൽ അത് നിഷേധിച്ചുകൊണ്ടായിരുന്നു നന്ദകുമാർ വാർത്ത സമ്മേളനം വിളിച്ച് ചേർത്തത്.

അതേസമയം പരാതിക്കാരിക്കെതിരെയും സഹപ്രവർത്തകനായ മറ്റൊരാൾക്കെതിരെയും നന്ദകുമാർ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷണം നിലനിൽക്കവെയാണ് നന്ദകുമാറിന്റെ അറസ്റ്റ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News