കൊറോണ വൈറസ്‌;ദുരിതാശ്വാസ നിധിയിലേക്ക് എംപി ഫണ്ടില്‍ നിന്നും ഒരുകോടി നല്‍കി വി.മുരളീധരന്‍!

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും

Last Updated : Mar 28, 2020, 04:44 PM IST
കൊറോണ വൈറസ്‌;ദുരിതാശ്വാസ നിധിയിലേക്ക് എംപി ഫണ്ടില്‍ നിന്നും ഒരുകോടി നല്‍കി വി.മുരളീധരന്‍!

ന്യൂഡെല്‍ഹി:പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും
ഒരുമാസത്തെ ശമ്പളവും നല്‍കിയതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.പ്രസ്ഥാവനയിലൂടെയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. 

 കൊവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.പി. ഫണ്ടിൽ
 നിന്നും സംഭാവന നല്‍കിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 
രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിനെ മറികടക്കാനാവശ്യമായ കരുതൽ എന്ന നിലയിലാണ്
  എംപി ഫണ്ടും ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതെന്ന് വി. മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു.

Also read:കേരളത്തിലെ ധനമന്ത്രി കോറോണയേക്കാൾ വൻ ദുരന്തം: വി. മുരളീധരൻ

തിരുവനന്തപുരം ശ്രീചിത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡോക്റ്റര്‍ക്ക്‌ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 
ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ക്വാറന്‍റെയൈനിലാണ്. മന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആണ്,ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് വൈറസ്‌ ബാധ ഭേദമായെന്ന്
ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മാഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

Trending News