New Delhi: ഒറ്റ് ഡോസ് മാത്രം ഉപയോഗിക്കാനാവുന്ന സ്ഫുട്നിക് ലൈറ്റ് കോവിഡ് (Covid19) വാക്സിനുകൾ ഇന്ത്യയിലെത്തിക്കാൻ റഷ്യ. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ അംബാസഡർ നിക്കോളാ കുടഷേവ് ഇന്ന് പ്രസ്താന പുറത്തിറക്കി.
ഇന്ത്യയിലേക്കുള്ള സ്ഫുട്നിക് വാക്സിൻറെ (Sputnik Vaccine) രണ്ടാമത്തെ ബാച്ച് ഹൈദരാബാദിലേക്ക് എത്തിച്ച ശേഷമായിരുന്നു അദ്ദേഹം സംസാരിച്ചത്. 850 മില്യൺ ഡോസുകൾ ഇന്ത്യയിൽ പ്രതിവർഷം നിർമ്മിക്കാനാണ് കമ്പനി കരുതുന്നത്.
WATCH | N Kudashev, Russian Ambassador to India to ANI says, "Sputnik V is Russian-Indian vaccine. We expect that its production in India will be gradually increased up to 850 million doses per year... There are plans to introduce single-dose vaccine soon in India-Sputnik Lite." pic.twitter.com/IW5Kb8LrE0
— ANI (@ANI) May 16, 2021
91 ശതമാനം ഫല പ്രാപ്തിയാണ് സ്ഫുട്നിക് വാക്സിന് പറയുന്നത്. 2020 പകുതിയോടെ റഷ്യയിൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ലോകത്തെമ്പാടും കയറ്റി അയച്ച വാക്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ALSO READ: നിർണായക തീരുമാനം: വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് വേണ്ടെന്ന് Biden
രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയും പുതിയ കേസുകളിൽ വൻ വർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സർക്കാർ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് അംഗീകാരം നൽകിയത്. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യുന്നത്.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിൻ ലോകത്തിലെ ആദ്യ കൊറോണ പ്രതിരോധ വാക്‌സിനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA