തിരുവനന്തപുരം: കേരളത്തിലെ ട്രാക്കിൽ രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്പ്രസ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് പുലർച്ചെ 5.20നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഉച്ചയ്ക്ക് 1.10ഓടെ ട്രെയിൻ കാസർഗോഡ് എത്തി. 7 മണിക്കൂർ 50 മിനിട്ടിലാണ് ട്രെയിൻ കാസർഗോഡ് എത്തിയത്.
രണ്ടാം തവണത്തെ പരീക്ഷണ ഓട്ടത്തിൽ സമയം മെച്ചപ്പെടുത്താൻ വന്ദേ ഭാരതിന് കഴിഞ്ഞത് നേട്ടമായി. ആദ്യ യാത്രയിൽ 7 മണിക്കൂർ 10 മിനിട്ട് എടുത്താണ് വന്ദേ ഭാരത് കണ്ണൂരിൽ എത്തിയത്. ഇന്നത്തെ പരീക്ഷണ ഓട്ടത്തിൽ 6 മണിക്കൂർ 53 മിനിട്ടുകൊണ്ട് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തി. ആദ്യ യാത്രയുമായി താരതമ്യം ചെയ്താൽ ഇത്തവണ 17 മിനിട്ട് നേരത്തെയാണ് വന്ദേ ഭാരത് കണ്ണൂരിൽ എത്തിയത്.
ALSO READ: അരിക്കൊമ്പൻ വിഷയം; സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്ന് ഹൈക്കോടതി
ഇത്തവണയും 50 മിനിട്ട് എടുത്താണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തിയത്. 6.10ന് കൊല്ലത്ത് എത്തിയ ട്രെയിൻ 6.06ന് പുറപ്പെട്ട് 7.06ഓട് കൂടി ചെങ്ങന്നൂർ പിന്നിട്ടു. 7.33ന് കോട്ടയത്ത് എത്തി. 7.37ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 8.32ന് എറണാകുളം നോർത്തിൽ എത്തി. 8.35ന് എറണാകുളം നോർത്തിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് 9.37ന് തൃശൂരും 10.44ന് തിരൂരും എത്തി. തുടർന്ന് 11.10ന് കോഴിക്കോട് എത്തിയ ട്രെയിൻ 12.12നാണ് കണ്ണൂരിൽ എത്തിയത്. ഉച്ചയ്ക്ക് 1.10ന് കാസർഗോഡ് എത്തുമ്പോൾ രാജധാനി എക്സ്പ്രസിനേക്കാൾ 1 മണിക്കൂർ 19 മിനിട്ട് നേരത്തെയാണ് വന്ദേ ഭാരത് സർവീസ് അവസാനിപ്പിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാണ് വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. പിന്നീട് ഇത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് കാസർഗോഡ് വരെ നീട്ടിയെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്നും ഈ മാസം 25ന് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി കേരളത്തിന് സമർപ്പിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...