Vava Suresh : "പാമ്പ് പിടുത്തം തുടരും" : ആരോഗ്യം വീണ്ടെടുത്ത് വാവ സുരേഷ് ആശുപത്രി വിട്ടു

മരണം വരെ പാമ്പ് പിടുത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയിരുന്നതായി വാവ സുരേഷ് ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 02:38 PM IST
  • ഇത് തന്റെ രണ്ടാമത്തെ ജന്മമാണെന്ന് വാവ സുരേഷ് പറഞ്ഞു.
  • പാമ്പ് പിടുത്തം തുടരുമെന്ന് ആശുപത്രി വിട്ട വാവ സുരേഷ് പറഞ്ഞു.
  • കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വാവ സുരേഷ്.
  • മരണം വരെ പാമ്പ് പിടുത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയിരുന്നതായി വാവ സുരേഷ് ആരോപിച്ചു
Vava Suresh : "പാമ്പ് പിടുത്തം തുടരും" : ആരോഗ്യം വീണ്ടെടുത്ത് വാവ സുരേഷ് ആശുപത്രി വിട്ടു

Kottayam : പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇത് തന്റെ രണ്ടാമത്തെ ജന്മമാണെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരുമെന്ന് ആശുപത്രി വിട്ട വാവ സുരേഷ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വാവ സുരേഷ്.

മരണം വരെ പാമ്പ് പിടുത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയിരുന്നതായി വാവ സുരേഷ് ആരോപിച്ചു. തന്നെ പാമ്പ് പിടിക്കാൻ തന്നെ വിളിക്കരുതെന്ന് ഒരു വന വകുപ്പ് ഉദ്യോഗസ്ഥൻ ആൾക്കാരോട് ആവശ്യപ്പെടുന്നുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

ALSO READ: Vava Suresh: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഇന്ന് ഡിസ്ചാർജ്ജ് ചെയ്യും

ഏത് രീതിയിൽ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ടെന്നും വാവ സുരേഷ് ആശുപത്രി വിടുന്ന സാഹചര്യത്തിൽ പറഞ്ഞു. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്നാണ് ഡിസ്‌ചാർജ് ചെയ്തത്. ആശുപത്രി വിട്ട സമയത്ത് വാവ സുരേഷിനെ സന്ദർശിക്കാൻ  മന്ത്രി വി എന്‍ വാസവനും എത്തിയിരുന്നു.

ALSO READ: Vava Suresh | വാവാ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് മാറ്റി

പാമ്പ് കടിയേറ്റത്തിന്റെ മുറിവ് ഉണങ്ങി വരുന്നുണ്ട്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്ക് (Vava Suresh) മികച്ച പരിചരണം ഒരുക്കിയതിന് വാവ  സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു. 

ALSO READ: Gold Smuggling Case : ശിവശങ്കറിന്റെ പുസ്തകം ശരി; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദൻ

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News